സ്പ്രിങ്ങ് റോള്‍
ആവശ്യമുള്ള സാധനങ്ങള്‍
മൈദ -2 കപ്പ്
ഉള്ളി -2 എണ്ണം
കേബേജ് -1 കപ്പ്
പച്ചമുളക് -5 എണ്ണം
ഉപ്പ് - ആവശ്യത്തിന്
മുട്ട- 2 പുഴൂങ്ങിയത്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
ഫില്ലിങ്ങ് തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കേബേജ്, ഉപ്പ് എന്നിവ ഇട്ടു വയറ്റി ശേഷം മുട്ട പുഴുങ്ങിയതും പൊടിച്ചിടുക.ഫില്ലിങ്ങ് തയ്യാര്‍
തയ്യാറക്കുന്ന വിധം.
തിളക്കുന്ന വെള്ളത്തില്‍ മൈദ ഉപ്പും ചേര്‍ത്ത് വാട്ടി ചപ്പാത്തി മാവു പോലെ ചെറിയ ഉരുളയാക്കി പരത്തി അതിലേക്കു നേരത്തെ തയ്യാറാക്കിയ മസാല നിറച്ച് നാലു ഭാഗവും നന്നായി കവര്‍ ചെയ്യുക.ഏകദേശം രണ്ടു വിരല്‍ ഒരുമിച്ച് വെച്ചാലുള്ള വലുപ്പം കിട്ടും.ഇത് ചൂടുള്ള എണ്ണയില്‍ വറുത്ത് കോരാം.
No comments:
Post a Comment