Friday, November 16, 2007

കുക്കീസ്‌


ആവശ്യമുള്ള സാധനങ്ങള്

‍മൈദ - 100ഗ്രാം
പഞ്ചസാര - 100 ഗ്രാം
നിലക്കടല -100 ഗ്രാം
ബട്ടര്‍ -50 ഗ്രാം
മുട്ട - 2
സോഡാപൊടി - ഒരുനുള്ള്‌
ഉപ്പ്‌ -ഒരുനുള്ള്‌
വാനില എസ്സന്‍സ്‌ - 1 ടീ സ്പൂണ്

തയ്യാറാക്കുന്ന വിധം

മൈദായും സോഡാപൊടിയും ഒരുനുള്ള്‌ ഉപ്പും നന്നായി മിക്സ്‌ ചെയ്യുക. ഇതിലേക്ക്‌ പൊടിച്ച പഞ്ചസാരയും വെണ്ണയും ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ മുട്ട ഉടച്ച്‌ നന്നായി ബീറ്റ്‌ ചെയ്യുക.ഇതിലേക്ക്‌ ആദ്യം തയ്യാറാക്കിയ മൈദാചേര്‍ത്ത മിശ്രിതം കുറച്ച്‌ കുറച്ചായി ചേര്‍ക്കുക.ഇതിലേക്ക്‌ തരുതരുപ്പായിപൊടിച്ച നിലക്കടലയും വാനില എസ്സന്‍സും ചേര്‍ത്ത്‌ നന്നാീയി യോജിപ്പിക്കക.ഇത്‌ ഒരു മണിക്കൂര്‍ ഫിഡ്ജില്‍ താഴെ വെച്ച്‌ ഈര്‍പ്പം മാറാന്‍ വെക്കുക.ശേഷം ഇതില്‍നിന്നും കുറച്ച്‌ എടുത്ത്‌ ചെറിയ ചെറിയ ഉരുളകളാക്കി ഒരു ബേക്കിംഗ്‌ try യില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച്‌ അതില്‍ വെക്കുക.അത്‌ ചെറുതായൊന്ന് പ്രസ്സ്‌ ചെയ്ത്‌ 180 ഡിഗ്രി ചൂടില്‍ 8 മിനുട്ട്‌ ഇലക്ട്രിക്ക്‌ ഓവനില്‍ ബേക്ക്‌ ചെയ്ത്‌ എടുക്കാം....കുക്കീസ്‌ റെഡ്ഡി.....

Wednesday, October 24, 2007

ചെമ്മീന്‍ ഫ്രൈ

  • ചെമ്മീന്‍ ( കൊഞ്ച്‌)- 1/2 കിലോ
  • മുളക്‌ പൊടി - 2 1/2 ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2ടീ സ്പൂണ്‍
  • കുരുമുളക്‌ പൊടി - 1 ടീ സ്പൂണ്
  • ‍ഇഞ്ചി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍വെളുത്തുള്ളി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍സവാള - 2 എണ്ണം നീളത്തില്‍ കനംകുറച്ച്‌ അറിഞ്ഞത്‌
  • വെളിച്ചെണ്ണ - 6 സ്പൂണ്
  • ‍കറിവെപ്പില - 2 തണ്ട്‌
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ മുളക്‌ പൊടി ,മല്ലി പൊടി ,ഉപ്പ്‌ , കുരുമുളക്‌ പൊടി ,ഇഞ്ചി,വെളുത്തുള്ളി എന്നിവ പുരട്ടി 1/2 മണിക്കൂര്‍ നേരം വെക്കുക.

ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവെപ്പിലയും വയറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ മസാലയില്‍ പൊതിഞ്ഞ കൊഞ്ചും ചേര്‍ത്ത്‌ 5 മിനുട്ട്‌ വയറ്റുക.
ഇനി പാത്രം അടച്ച്‌ കൊഞ്ച്‌ വേവിക്കുക ( ഇടയ്ക്ക്‌ ഇളക്കി കൊടുക്കുക).

കൊഞ്ച്‌ പാകത്തിന്‌ വെന്ത്‌ മസാലയില്‍ പൊതിഞ്ഞ്‌ പാകമാവുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക...

Tuesday, October 16, 2007

കരിക്ക്‌ പുഡ്ഡിങ്ങ്‌

ആവശ്യമുള്ള സാധനങ്ങള്‍

  • ചൈനാഗ്രാസ്‌ -10 ഗ്രാം
  • വെള്ളം - 1 കപ്പ്‌
  • കരിക്കിന്‍ വെള്ളം - 1 കപ്പ്‌
  • പാല്‍ ( കന്‍ഡന്‍സ്ഡ്‌ മില്‍ക്ക്‌ ) - 2 ടിന്‍
  • ‍പഞ്ചസാര - 10 ടേബിള്‍ സ്പൂണ്‍
  • കരിക്കിന്റെ ഉള്‍ഭാഗം ചുരണ്ടിയെടുത്തത്‌ - 1 കപ്പ്‌
  • തേങ്ങ ചിരകിയത്‌ - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

ചൈനാഗ്രാസ്സ്‌ ഒരു കപ്പ്‌ വെള്ളത്തില്‍ കുതിര്‍ത്ത്‌ ചെറുതീയില്‍ ഉരുക്കുക.

ഇത്‌ അടുപ്പില്‍ നിന്നും ഇറക്കി കരിക്കിന്‍ വെള്ളം ചേര്‍ക്കുക.

വെറൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചെറുതീയില്‍ പാലും പഞ്ചസാരയും നല്ലവണ്ണം ഇളക്കുക.

പഞ്ചസാര അലിയുമ്പോള്‍ ചൈനാഗ്രാസും കരിക്കിന്‍ വെള്ളവും ചേര്‍ത്ത്‌ അടുപ്പില്‍ നിന്നും ഇറക്കുക.

ഇത്‌ പരന്ന ഗ്ലാസിന്റെ പുഡ്ഡിങ്ങ്‌ പാത്രത്തിലേക്ക്‌ അരിച്ച്‌ ഒഴിക്കുക.

ഇതിന്റെ മുകളിലായി ചീകിയെടുത്ത കരിക്കിന്റെ ഉള്‍ഭാഗം വിതറുക.

തേങ്ങ ചിരകിയതും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചെറുതീയില്‍ വറുത്തെടുത്ത്‌ പുഡ്ഡിങ്ങിനു മുകളില്‍ വിതറുക.

ഇത്‌ ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിച്ച്‌ ഉപയോഗിക്കാം..........

Thursday, October 11, 2007

ഈദ്‌ സ്പെഷല്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

  • മീന് അയക്കൂറ ( നെയ്മീന്‍) - 1 കിലോ
  • സവാള -4 എണ്ണം
  • പച്ചമുളക്‌ - 15 എണ്ണം
  • വെളുത്തുള്ളി - 50 ഗ്രാ
  • ഇഞ്ചി - 50 ഗ്രാം
  • തക്കാളി - 3 എണ്ണം
  • മല്ലി ഇല - 1/2 കപ്പ്‌
  • ചെറുനാരങ്ങ - 2
  • എണ്ണംനെയ്യ്‌ -2 ടേബിള്‍ സ്പൂണ്‍

  • ചോറിനുള്ള ചേരുവ
  • ബസ്മതി അരി - 1 കിലോ
  • ‍നെയ്യ്‌ - 2 ടേ. സ്പൂണ്
  • എണ്ണ - 2 ടേ .സ്പൂണ്‍
  • സവാള - പകുതി
  • കറുവപട്ട - 2 പീസ്‌
  • ഗ്രാമ്പു - 4 എണ്ണം
  • ഏലക്ക - 4 എണ്ണം

  • വറുത്ത്‌ കോരാന്
  • ‍സവാള (നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌)- 1 എണ്ണം
  • അണ്ടിപരിപ്പ്‌ - 20 എണ്ണം
  • കിസ്മിസ്‌ - 20 എണ്ണം

    തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി വട്ടത്തില്‍ മുറിച്ച്‌ അല്‍പം മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ അതികം മൊരിക്കാതെ വറുത്തെടുക്കുക.

സവാള കനം കുറച്ച്‌ അരിഞ്ഞതില്‍ പകുതിയെടുത്ത്‌ മിക്സിയിലിട്ട്‌ ഒന്നു ചതച്ചെടുക്കുക.(നന്നായി അരയരുത്‌)

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ ഇവ അരച്ചെടുക്കുക.

വലിയൊരു പാത്രത്തില്‍ 2 ടെബിള്‍ സ്പൂണ്‍ നെയ്യ്‌ ഒഴിച്ച്‌ ചൂടാവുമ്പോള്‍ സവല ചതച്ചത്‌ ചെര്‍ത്ത്‌ ഇളക്കി പച്ച മണം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ 5 മിനുട്ടിന്‌ ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ഉള്ളിയും ചേര്‍ത്ത്‌ നന്നായി വെള്ളം വറ്റിച്ച്‌ വരട്ടിയെടുക്കുക.

മാറ്റിവെച്ചിരിക്കുന്ന സവാള brown നിറത്തില്‍ വറുത്തെടുക്കുക.വറുത്ത സവാളയും വറുത്ത്‌ വച്ച മീനും കൂടി വലിയപാത്രത്തിലെ ഗ്രേവിയിലേക്ക്‌ ചേര്‍ത്ത്‌ ചെറു തീയില്‍ പത്ത്‌ മിനുട്ട്‌ വെവിക്കുക.(ഇടയ്ക്ക്‌ മീന്‍ ഉടയാതെ ചെറുതായി ഇളക്കി കൊടുക്കുക.)ശേഷം മല്ലി ഇലയും നാരങ്ങനീരും ചേര്‍ക്കാം.

അരി കപ്പില്‍ അളന്നെടുക്കുക.1ഗ്ലാസ്‌ അരിക്ക്‌ ഒന്നര കപ്പ്‌ വെള്ളം ഈ കണക്കില്‍ ചേര്‍ക്കാം

മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുമ്പോള്‍ നെയ്യും ഒായിലും (4 ടേ.സ്പൂണ്‍ ) ഒഴിച്ച്‌ ചൂടാവുമ്പോള്‍ അരിഞ്ഞു വെച്ച പകുതി സവാളയും,പട്ട, ഗ്രാമ്പു ഏലക്ക ഇവയുമിട്ട്‌ ചൂടാവുമ്പോള്‍ അരിയും ഉപ്പും ചേര്‍ത്ത്‌ ഇളക്കുക. ഇതിലേക്ക്‌ തിളച്ച വെള്ളവും പാത്രം നന്നയി മൂടി വേവിക്കുക.വെള്ളം വറ്റി കഴിഞ്ഞാല്‍ തീ ഓഫാക്കി മൂടി തുറക്കാതെ 10 മിനുട്ട്‌ വയ്ക്കണം.

മീനും ഗ്രേവിയുമുള്ള പാത്രത്തിന്‌ മുകളില്‍ 1/2 ടീ.സ്പൂണ്‍ ഗരം മസാല വിതറി കുറച്ച്‌ ചോറിട്ട്‌ അതിനുമുകളില്‍ വറുത്ത സവാള,കിസ്മിസ്‌ ,അണ്ടിപരിപ്പ്‌ എന്നിവ വിതറി ചോറ്‌ വീണ്ടും ചേര്‍ത്ത്‌ ഈരീതിയില്‍ ദമ്മിട്ട്‌ ചെറുതീയില്‍ ചൂടാക്കി ഇറക്കി വെക്കാം......

ഫിഷ്‌ ബിരിയാണി റെഡ്ഡി.......





Monday, October 1, 2007

തരി കാച്ചിയത്‌

ആവശ്യമുള്ള സാധനങ്ങള്‍

  • റവ (തരി) - 2 ടേബിള്‍ സ്പൂണ്
  • ‍നെയ്യ്‌ ghee- 1 ടീ സ്പൂണ്
  • ‍ചെറിയ ഉള്ളി - 2 എണ്ണം
  • അണ്ടിപരിപ്പ്‌ - 15 എണ്ണം
  • കിസ്മിസ്‌ - 15 എണ്ണം
  • പാല്‍ - 1 ഗ്ലാസ്‌
  • വെള്ളം - 3 ഗ്ലാസ്‌
  • കണ്ടന്‍സ്ഡ്‌ മില്‍ക്‌ -1/2 ഗ്ലാസ്‌
  • ഏലക്ക പൊടി - ഒരു നുള്ള്‌
  • പഞ്ചസാര - 5 ടേബില്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ ചെറിയ ഉള്ളി ഇട്ട്‌ മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട്‌ വരുക്കുക. ഇതിലേക്ക്‌ റവയും പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ കന്‍ഡന്‍സ്ഡ്‌ മില്‍ക്കും ഏലക്കാപൊടിയും ചേര്‍ത്ത്‌ നന്നായി തിളപ്പിച്ച്‌ ഉപയോഗിക്കാം..

Monday, September 24, 2007

റെഡ്ഡ്‌ ബീഫ്‌

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്‌ - 1/2 കിലോ
മുളക്‌ പൊടി - 3/4 ടേബിള്‍ സ്പൂണ്
‍ഇഞ്ചി അരച്ചത്‌ - 1/2 ടീ സ്പൂണ്
‍വെളുത്തുള്ളി അരച്ചത്‌ - 1/2 ടീ സ്പൂണ്‍
കുരുമുളക്‌ പൊടി - 1/2 ടീ സ്പൂണ്
‍കോണ്‍ഫ്ലവര്‍ - 2 റ്റേബിള്‍ സ്പൂണ്
‍മൈദ -2 ടേബിള്‍ സ്പൂണ്‍
മുട്ട - 1
ചുവന്ന ഫുഡ്ഡ്‌ കളര്‍ - 1 നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌

തയ്യറാക്കുന്ന വിധം

ബീഫ്‌ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ കുക്കറില്‍ വേവിച്ച്‌ മാറ്റി വെക്കുക.ഇങ്ങനെ വേവിച്ച ബീഫ്‌ കഷ്ണങ്ങളില്‍ എണ്ണ ഒഴികെ മറ്റെല്ലാചേരുവകളും നന്നായി മിക്സ്‌ ചെയ്യുക.
ഒരു ചീനചട്ടി അടുപ്പിള്‍ വെച്ച്‌ എണ്ണ ചൂടാവുമ്പോള്‍ ബറ്ററില്‍ പൊതിഞ്ഞ ബീഫ്‌ കഷ്ണങ്ങള്‍ നിരത്തിയിട്ട്‌ നള്ള കരുകരുപ്പ്‌ ആകുന്നതുവരെ വറുത്ത്‌ എടുക്കാം.......... റെഡ്ഡ്‌ ബീഫ്‌ തയ്യാര്‍

Friday, September 14, 2007

റൊട്ടി വാട്ടിയത്‌

ആവശ്യമുള്ള സാധനങ്ങള്
‍ബ്രഡ്ഡ്‌ പീസ്‌ - 8
മുട്ട -2 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഉള്ളി - 1 മീഡിയം
ഉപ്പ്‌ -ആവശ്യത്തിന്‌

എണ്ണ -ആവശ്യത്തിന്‌
പച്ചമുളക്‌ -4 എണ്ണം

തയ്യറാക്കുന്ന വിധം

ബ്രഡ്ഡ്‌ ഒഴികെ മറ്റെല്ലാ ചേരുവയും മിക്സിയില്‍ നന്നായി അടിച്ച്‌ യോജിപ്പിച്ച്‌ ഒരു പാത്രത്തില്‍ ഒഴിക്കുക.

ഒരു ഫ്രൈ പാന്‍ അടുപ്പില്‍ വെച്ച്‌ അല്‍പ്പം എണ്ണ ഒഴിച്ച്‌ ചൂടാവുബോള്‍ നേരത്തെ തയ്യറാക്കി വെച്ച ബാറ്ററില്‍ ബ്രഡ്ഡ്‌ പീസ്‌ ഒരോന്നായി മുക്കി എടുത്ത്‌ പാനില്‍ ഇട്ട്‌ നന്നായി വാട്ടിയെടുക്കാം.........
റൊട്ടി വാട്ടിയത്‌ തയ്യാര്‍........

Thursday, September 13, 2007

ഷാര്‍ജ ഷേക്ക്‌

ആവശ്യമുള്ള സാധനങ്ങള്

  • ‍ആപ്പിള്‍ - 2 എണ്ണം
  • പഴം (ഫിലിപ്പിന്‍ ,പൂവന്‍ )-1 എണ്ണം
  • പഞ്ചസാര -3 ടേബിള്‍ സ്പൂണ്
  • ‍ഹോര്‍ലിക്സ്‌ - 1 ടേബിള്‍ സ്പൂണ്
  • ‍തണുത്ത്‌ കട്ടയായ പാല്‍ - 1/2 ലിറ്റര്

‍തയ്യാറാക്കുന്ന വിധം.

എല്ലാ ചേരുവകളും നന്നായി മിക്സിയില്‍ അടിച്ച്‌ ഉപയോഗിക്കാം.ഗ്ലാസില്‍ ഒഴിച്ചതിന്‌ ശേഷം അല്‍പ്പം പഞ്ചസാര മുകളില്‍ വിതറാം ........ഷാര്‍ജ ഷേക്ക്‌ തയ്യാര്‍.....

Monday, September 10, 2007

കട്‌ലറ്റ്‌

ആവശ്യമുള്ള സാധനങ്ങള്

  • ‍ബീഫ്‌ -1/2 കിലോ
  • ഉരുളക്കിഴങ്ങ്‌ - 1/2 കിലോ
  • ഉള്ളി - 3 എണ്ണം
  • പച്ചമുളക്‌ - 6 എണ്ണം
  • ഇഞ്ചി - 1 കഷ്ണം
  • ഗരം മസാല പൊടി - 1 ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - കുറച്ച്‌
  • മുളക്‌ പൊടി - 1 ടീ സ്പൂണ്‍
  • ഉപ്പ്‌ - ആവശ്യത്തിന്‌
  • മല്ലിഇല -4 ടേബിള്‍ സ്പൂണ്‍
  • എണ്ണ - 2 കപ്പ്‌
  • മുട്ട - 2 എണ്ണം
  • റൊട്ടി പൊടി - കവര്‍ ചെയ്യനാവശ്യത്തിന്‌

തയ്യറാക്കുന്ന വിധം

ആദ്യമായി ഉരുളക്കിഴങ്ങ്‌ വലിയ കഷ്ണങ്ങളായി മുറിച്ച്‌ ഉപ്പും ചേര്‍ത്ത്‌ വേവിച്ച്‌ തൊലികളഞ്ഞ്‌ പൊടിച്ച്‌ മാറ്റി വെക്കുക.

പിന്നീട്‌ കഴുകി വൃത്തിയാക്കി വെച്ച ഇറച്ചി കുറച്ച്‌ മഞ്ഞള്‍ പൊടിയും മുളക്‌ പൊടിയും ഉപ്പും ചേര്‍ത്ത്‌ നന്നായി കുക്കറില്‍ വേവിച്ച്‌ മിക്സിയില്‍ ചെറുതായി പൊടിച്ച്‌ മറ്റീവ്ക്കുക.

മുട്ട ഉടച്ച്‌ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ നന്നായി കൈകൊണ്ട്‌ മിക്സ്‌ ചെയ്യുക.

ഒരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ മൂന്ന് ടേബില്‍ സ്പൂണ്‍ എണ്ണ ഒഴിച്ച്‌ ചൂടായതിന്‌ ശേഷം ഉള്ളി പച്ചമുളക്‌ മല്ലി ഇല എന്നിവ നല്ലവണ്ണം വയറ്റിയതിനുശേഷം ഇഞ്ചി ഗരം മസാല ഉപ്പ്‌ മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത്‌ നല്ലവണ്ണം വയറ്റിയതിന്‌ ശേഷം നേരത്തെ മാറ്റി വെച്ച ഇറച്ചിയും ചേര്‍ത്ത്‌ ഇളക്കുക.പിന്നെ ആദ്യം മാറ്റി വെച്ച ഉരുളക്കിഴങ്ങും ചെര്‍ക്കാം. ഇപ്പോള്‍ കട്‌ലറ്റിനുള്ള മാസാല റെഡ്ഡി.

ഇത്‌ തണുത്തതിന്‌ ശേഷം ചെറിയ ഉരുളകളാക്കി ചെരുതായൊന്ന് പ്രസ്സ്‌ ചെയ്ത്‌ മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ ഉരുട്ടി വെക്കുക. ഇത്‌ ചൂടായ ഫ്രൈ പാനില്‍ അല്‍പം എണ്ണ ഒഴിച്ച്‌ ചൂടാവുമ്പോള്‍ അതിലിട്ട്‌ തിരിച്ചും മറിച്ചും ഇട്ട്‌ വറുത്ത്‌ കോരുക. കട്‌ലറ്റ്‌ തയ്യാര്‍..............
ഇത്‌ tomato ketchup ന്റെ കൂടെ കഴിക്കാം.

Sunday, August 12, 2007

ശീമ ചക്ക കറി

  • ശീമ ചക്ക - 1
  • വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
    ഗ്രാബു - 2
  • പട്ട -3
  • ഏലക്ക -3
  • പച്ചമുളക്‌ -3
  • ഇഞ്ചി - 1 കഷ്ണം
  • ഉള്ളി - 2 എണ്ണം
  • ഉപ്പ്‌ -ആവശ്യത്തിന്‌
  • കുരുമുളക്‌ പൊടി -1 ടേബിള്‍ സ്പൂണ്
  • ‍തേങ്ങാപാല്‍ -1 കപ്പ്‌ (രണ്ടാം പാല്‍)
  • തേങ്ങപാല്‍- 1കപ്പ്‌ (ഒന്നാം പാല്‍)
തയ്യാറാക്കുന്ന വിധം

പാത്രം ചൂടാവുബോള്‍ വെളിച്ചെണ്ണ ഒഴിച്ച്‌ പട്ട ,ഗ്രാബു ,ഏലക്ക എന്നിവ മൂത്തതിന്‌ ശേഷം ഇഞ്ചി പച്ചമുളക്‌, ഉള്ളി എന്നിവ ചേര്‍ക്കുക.
ഇത്‌ നന്നായി വയറ്റിയ ശേഷം ചതുരകഷ്ണങ്ങളാക്കിയ ശീമചക്കയും ഉപ്പും കുരുമുളക്‌ പൊടിയും ചേര്‍ക്കുക.
ഇത്‌ രണ്ടാം പാലില്‍ നന്നായി വെന്തതിന്‌ ശേഷം ഒന്നാം പാലും ചേര്‍ത്ത്‌ ചെറുതായി ഒന്ന്‌ ചൂടാക്കി ഉപയോഗിക്കാം....

Monday, July 9, 2007

ചിക്കന്‍ കടായി

ആവശ്യമുള്ള സാധനങ്ങള്

  • ‍ചിക്കന്‍ -1 കിലോ
  • തക്കളി -7 എണ്ണം
  • ഇഞ്ചി - 2 ടേബിള്‍ സ്പൂണ്
  • ‍വെളുത്തുള്ളി - 2 ടേബിള്‍ സ്പൂണ്‍
  • മുളക്‌ - 3 ടീ സ്പൂണ്‍
  • മല്ലി -11/2ടീ സ്പൂണ്‍
  • നെയ്യ്‌ -7 ടീ സ്പൂണ്
  • ‍പച്ചമുളക്‌ - 4 എണ്ണം
  • ഉള്ളി - 1 വലുത്‌
  • അണ്ടിപരിപ്പ്‌ -10 എണ്ണം
  • കസ്കസ്‌ - 1/2 ടീ സ്പൂണ്
  • ‍ഗരം മസാല -1 ടീ സ്പൂണ്‍
  • മല്ലി ഇല -1/2 കപ്പ്‌
    തയ്യാറാക്കുന്ന വിധം
    ഒരു ചീനചട്ടി അടുപ്പില്‍ വെച്ച്‌ ചൂടായതിന്‌ ശേഷം നെയ്യ്‌ ഒഴിക്കുക.ചൂടായതിന്‌ ശേഷം വെലുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത്‌ നന്നായി വയറ്റുക.പിന്നീട്‌ പച്ചമുളക്‌ മുളക്‌ ,മല്ലി ,തക്കളി ,,ഗരം മസാല എന്നിവയും ചേര്‍ത്ത്‌ വയറ്റുക.ഉപ്പും ചിക്കനും ചേര്‍ക്കാം.ഉള്ളി കുറച്ച്‌ വെള്ളത്തില്‍ വെവിച്ച്‌ വെള്ളം തണുത്തതിനു ശേഷം കുതിര്‍ത്ത അണ്ടിപരിപ്പും ചേര്‍ത്ത്‌ മിക്സിയില്‍ അരചെറ്റുത്ത്‌ അടുപ്പില്‍ വെന്തൂ കൊണ്ടിരിക്കുന്ന ചിക്കനിലേക്ക്‌ ചേര്‍ക്കാം.എല്ലാം കൂടി നന്നായി പത്ത്‌ മിനുട്ട്‌ അടച്ചിട്ട്‌ വേവിക്കാം.അവസാനമായി മല്ലിയിലയും ചേര്‍ക്കാം.ചിക്കന്‍ കഡായി തയ്യാര്‍............

Wednesday, July 4, 2007

മധുരകിഴങ്ങ്‌ വട

ആവശ്യമുള്ള സാധനങ്ങള്‍

  • മധുരകിഴങ്ങ്‌ -1/2 കിലോ
  • ഇഞ്ചി -2 റ്റീ സ്പൂണ്
  • ‍പച്ചമുളക്‌ - 5 എണ്ണം
  • കടലമാവ്‌ -100 ഗ്രാം
  • കയപൊടി - 1/2 റ്റീ സ്പൂണ്
  • ‍അരിമാവ്‌ - 3 ടേബിള്‍ സ്പൂണ്
  • ‍ഉപ്പ്‌ - ആവശ്യത്തിന്‌
  • കടുക്‌ -1/2 റ്റീ സ്പൂണ്
  • ‍കറിവേപ്പില - 1 ഇതള്
  • ‍വെളിച്ചെണ്ണ -2 റ്റീ സ്പൂണ്
  • ‍സണ്‍ ഫ്ലവര്‍ ഓയില്‍ - 1/4 ലിറ്റര്
‍തയ്യറാക്കുന്ന വിധം

മധുരക്കിഴങ്ങ്‌ വേവിച്ച്‌ പൊടി പൊടിയായി മാറ്റി വെക്കുക. ഇതിലേക്ക്‌ ഇഞ്ചി, പച്ചമുളക്‌ ,കടലമാവ്‌ ,കായപൊടി, അരിമാവ്‌, ഉപ്പ്‌ എന്നിവ ഓരൊന്നായി ചേര്‍ത്ത്‌ നന്നായി മിക്സ്‌ ചെയ്യുക..ഇതിലേക്ക്‌ അല്‍പ്പം വെളിച്ചെണ്ണയില്‍ കടുക്‌ പൊട്ടിച്ചതും കറിവേപ്പിലയും ചേര്‍ക്കുക. ഇത്‌ എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്ത്‌ പരിപ്പ്‌ വടയുടെ ആകൃതിയില്‍ പൊരിച്ച്‌ എടുക്കാം.......

Sunday, July 1, 2007

മുട്ടക്കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍

  • മുട്ട - 2 എണ്ണം
  • മൈദ - 100 ഗ്രാം
  • റവ - 50 ഗ്രാം
  • പഞ്ചസാര - 100 ഗ്രാം
  • ഏലക്കാ പൊടി - 1 നുള്ള്‌
  • സോഡാ പൊടി - 1 നുള്ള്‌
  • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം

മുട്ട പൊട്ടിച്ച്‌ അതില്‍ പഞ്ചസാരയും ചേര്‍ത്ത്‌ പഞ്ചസാര അലിയിക്കുക.ശേഷം ബക്കിയുള്ള ചേരുവകളെല്ലാം നന്നായി മിക്സ്‌ ചെയ്ത്‌ വെക്കുക.അപ്പോള്‍ ചപ്പാത്തിയുടെ മാവ്‌ പോലിരിക്കും.അത്‌ രണ്ട്‌ ഉരുളയാക്കി കട്ടിയില്‍ പരത്തുക.അത്‌ ഇഷ്ടമുള്ള ആകൃതിയില്‍ ചെറുതായി മുറിച്ച്‌ ചൂടുള്ള എണ്ണയില്‍ വറുത്ത്‌ കോരാം.

Thursday, June 28, 2007

പപ്പായ ജൂസ്‌

ആവശ്യമുള്ള സാധനങ്ങള്‍


  • പപ്പായ - 1 എണ്ണം
  • തേന്‍ -2 ടീ സ്പൂണ്‍
  • പഞ്ചസാര -1 കപ്പ്‌
  • ഏലക്കായ -1 എണ്ണം
  • തണുത്ത പാല്‍ 2 കപ്പ്‌

തയ്യറാക്കുന്ന വിധം

ഇവയെല്ലാം ഒരുമിച്ച്‌ നന്നായി മിക്സി യില്‍ അടിച്ച്‌ ഉപയോഗിക്കാം .


ബീഫ്‌ ചില്ലി

ആവശ്യമുള്ള സാധനങ്ങള്

  • ‍ബീഫ്‌ - 1 കിലോ
  • ഉള്ളി - 4 എണ്ണം
  • പച്ചമുളക്‌ - 5 എണ്ണം
  • ഇഞ്ചി (ചതച്ചത്‌ ) - 3 ടേബിള്‍ സ്പൂണ്
  • ‍വെളുത്തുള്ളി (ചതച്ചത്‌ )- 3 ടേബിള്‍ സ്പൂണ്‍
  • മുളക്‌ പൊടി -2 ടേബിള്‍ സ്പൂണ്
  • ‍മല്ലി പൊടി 2 ടേബിള്‍ സ്പൂണ്‍
  • തക്കളി - 2 എണ്ണം
  • മല്ലി ഇല - കുറച്ച്‌
  • പുതിന ഇല -കുറച്ച്‌
  • ഉപ്പ്‌ -ആവശ്യത്തിന്‌
  • വെള്ളം -വേവിക്കാന്‍ പാകത്തിന്‌

തയ്യറാക്കുന്ന വിധം

ബീഫില്‍ ഇഞ്ചി, വെളുത്തുള്ളി ,ഉപ്പ്‌ ,വെള്ളം എന്നിവ ചേര്‍ത്ത്‌ വെവിച്ച്‌ മാറ്റി വെക്കുക. മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ എണ്ണ ഒഴിച്ച്‌ ഉള്ളിയും പച്ചമുളകും ഉപ്പ്‌ ചേര്‍ത്ത്‌ വയറ്റുക.ശേഷം മുളക്‌ പൊടിയും മല്ലി പൊടിയും ചേര്‍ക്കുക. നന്നായി വയറ്റിയ ശേഷം ഇറച്ചിയും ചേര്‍ക്കാം.മല്ലി ഇലയും ,പുതിന ഇലയും ചേര്‍ക്കുക. കുറച്ച്‌ കഴിഞ്ഞ്‌ വലുതായി മുറിച്ച തക്കളിയും ചേര്‍ക്കാം. തക്കാളി നല്ലനണ്ണം ഉടയരുത്‌ .

ബീഫ്‌ ചില്ലി തയ്യാര്‍ ......ഇത്‌ ചപ്പാത്തിയുടെ കൂടെ കഴിക്കാം...

കണ്ണൂര്‍ സ്റ്റയ്‌ല്‌ മട്ടന്‍ ബിരിയാണി

ആവശ്യമുള്ള സാധങ്ങള്‍

മട്ടന്‍ -1/2 കിലോ
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
ഉള്ളി -6 എണ്ണം
തക്കാളി - 3 എണ്ണം
ഇഞ്ചി(ചതച്ചത്‌) -2 ടേബിള്‍ സ്പൂണ്
‍വെളുത്തുള്ളി (ചതച്ചത്‌) -2ടേബിള്‍ സ്പൂണ്
‍പച്ചമുളക്‌ - 10 എണ്ണം
ഗരം മസാല -1 ടീ സ്പൂണ്
‍തൈര്‌ - 3 ടേബിള്‍ സ്പൂണ്‍
മല്ലി ഇല - 1/2 കപ്പ്‌
നെയ്യ്‌ - 5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്
‍ബസ്മതി അരി -5 ഗ്ലാസ്‌
വെള്ളം - 7 1/2 കപ്പ്‌
അണ്ടിപരിപ്പ്‌ - 20 എണ്ണം
കിസ്മിസ്‌ -20 എണ്ണം

തയ്യറാക്കുന്നവിധം

പാത്രം ചൂടാവുബോള്‍ എണ്ണ ഒഴിച്ച്‌ ഉള്ളിയും,ഉപ്പും , പച്ചമുളക്‌ മുറിച്ചതും വയറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ,തക്കളി എന്നിവ ചേര്‍ക്കുക.മഞ്ഞള്‍ പൊടിയും നന്നായി കഴുകിയ മട്ടന്‍ ചേര്‍ക്കുക.ശേഷം ഗരം മസാലയും തൈരും മല്ലി ഇലയും ചേര്‍ക്കുക.നന്നയി അടച്ച്‌ അരമണിക്കൂര്‍ വേവിക്കുക.

നെയ്ചോറ്‌ തയ്യറാക്കുന്ന വിധം

മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും വറുത്ത്‌ കോരുക. ശേഷം കുറച്ച്‌ ഗ്രാബുവും കറുവപട്ടയും ചേര്‍ക്കുക.കഴുകിവെച്ച അരി ചേര്‍ത്ത്‌ നന്നായി വറുത്ത്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ നെയ്ചോറ്‌ ഉണ്ടാക്കി വെക്കുക. ഈ ചോറില്‍ നിന്ന്‌ മുക്കാല്‍ ഭാഗവും മാറ്റി അതിലേക്ക്‌ കുറച്ച്‌ മസാലയും വറുത്ത്‌ വെച്ച അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും കുറച്ച്‌ ചേര്‍ക്കുക.വീണ്ടും ചോറും മസാല അങ്ങിനെ ദമ്മിടാം.ഇടയിലായി അല്‍പം മഞ്ഞ ഫുഡ്‌ കളര്‍ നരങ്ങാനീരില്‍ ചേര്‍ക്കാം.അല്‍പം മല്ലി ഇലയും വിതറി പാത്രം അടച്ച്‌ അതിന്റെ മേലെ ഭാരമുള്ള എന്തെങ്കിലും സാധനം വെക്കുക.അരമണിക്കൂര്‍ കഴിഞ്ഞ്‌ അടുപ്പില്‍ നിന്ന്‌ ഇറക്കി കഴിക്കാം.
ഇങ്ങനെ തയ്യറാക്കിയ മട്ടന്‍ ബിരിയാണിയുടെ കൂടെ നല്ല മാങ്ങ അച്ചാറും കൂട്ടി കഴിക്കാം

Tuesday, June 26, 2007

ചെട്ടിനാട്‌ മീന്‍ കറി

  • ആവശ്യമുള്ള സാധനങ്ങള്‍

    എണ്ണ -3 ടേബിള്‍ സ്പൂണ്
    ‍ചെറിയുള്ളി 15 എണ്ണം
    വെളുത്തുള്ളി -2എണ്ണം
    തക്കാളി ചാര്‍ 2എണ്ണം
    പുളി വെള്ളം -ഒരു ചെറുനാരങ്ങയുടെ വലിപ്പത്തില്
    ‍പച്ചമുളക്‌ -2എണ്ണം
    മുളക്പൊടി -1ടീ സ്പൂണ്
    ‍മല്ലിപൊടി -1 ടീ സ്പൂണ്
    ‍ഉലുവ -1/2 ടീ സ്പൂണ്
    ‍പെരുജീരകം -1 ടീ സ്പൂണ്‍
    മീന്‍ -1/2 കിലോ
    കറിവേപ്പില -2 ഇതള്‍
    ‍മല്ലി ഇല -2ഇതള്‍

    തയ്യാറാക്കുന്നവിധം

    ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ഉള്ളി ഇടുക. കുറച്ച്‌ കഴിഞ്ഞ്‌ വെളുത്തുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇട്ട്‌ വയറ്റുക. ശേഷം മുളകും മല്ലിയും ചേര്‍ക്കുക. പുളി വെള്ളവും തക്കാളി ചാറും ചേര്‍ക്കുക. വരുത്ത്‌ പൊടിച്ച ഉലുവ, ജീരകാം ,മീന്‍ എന്നിവ ചേര്‍ത്ത്‌ നന്നയി ഇളക്കുക.തിളച്ചതിന്‌ ശേഷം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത്‌ ഉപയോഗിക്കാം .....

Wednesday, June 20, 2007

റൈസ്‌ കോക്കനട്ട്‌ ബോള്‍

ആവശ്യമുള്ള സാധനങ്ങള്‍

  • പച്ചരിമാവ്‌ (വറുക്കാത്തത്‌) -3കപ്പ്‌
  • മുട്ട -2 എണ്ണം
  • തേങ്ങപൗഡര്‍ -25 ഗ്രാം
  • പഞ്ചസാര - 1/2 കപ്പ്‌
  • പഴം(നന്നായി പഴുത്ത മൈസൂര്‍ പഴം ) - 3 എണ്ണം
തയ്യാറാക്കുന്ന വിധം
എല്ലാചേരുവകളും നന്നയി മിക്സ്‌ ചെയ്യുക. ഈ മിശ്രിതം ചൂടായ എണ്ണയില്‍ സ്പൂണ്‍ക്കൊണ്ട്‌ കോരിയിട്ട്‌ വറുത്ത് എടുക്കാം......

Tuesday, June 19, 2007

ആലു പാലക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍

  • ഉരുള കിഴങ്ങ്‌-1/2 കിലോ
  • പാലക്ക്‌ -1 കപ്പ്‌
  • എണ്ണ -2 ടീ സ്പൂണ്
  • ‍കടുക്‌ -1ടീ സ്പൂണ്‍
  • ജീരകം -1/2 ടീ സ്പൂണ്
  • ‍പച്ചമുളക്‌ -4 എണ്ണം
  • ഉള്ളി -2 എണ്ണം
  • മുളക്‌ പൊടി-1 ടീ സ്പൂണ്
  • ‍മഞ്ഞള്‍ പൊടി-1 ടീ സ്പൂണ്
  • ‍ഉപ്പ്‌ -ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു കടുകും ജീരകവും ചേര്‍ക്കുക.ശേഷം പച്ചമുളകും സവാളയും വയറ്റുക.പാലക്കും ചേര്‍ത്ത്‌ പത്ത്‌ മിനിട്ട്‌ അദച്ചിട്ട്‌ വെവിക്കുക.ഉപ്പും മുളക്‌ പൊടിയും മല്ലിപൊടിയും വേവിച്ച്‌ പൊടിച്ച്‌ വച്ചിരുന്ന ഉരുളക്കിഴങ്ങും വെള്ളവും ചേര്‍ത്ത്‌ പത്ത്‌ മിനുട്ട്‌ തിളപ്പിക്കുക. ആലൂപാലക്ക്‌ തയ്യാര്‍.

Sunday, June 17, 2007

ബ്രഡ്‌ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍

പഞ്ചസാര - 10 ടീ സ്പൂണ്‍
ബ്രഡ്‌ 10 പീസ്‌
അണ്ടിപ്പരിപ്പ്‌ 20 എണ്ണം
മുട്ട - 3 എണ്ണം
തേങ്ങാ പാല്‍ - 2 ഗ്ലാസ്‌
ഏലക്കാ പൊടി - കുറച്ച്‌
വാനില എസ്സെന്‍സ്‌ - കുറച്ച്‌

തയ്യാറാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും ഏലക്കാ പൊടിയും വാനില എസ്സന്‍സും നന്നായി മിക്സ്‌ ചെയ്‌ത്‌ ശേഷം, മിക്സിയില്‍ പൊടിച്ചെടുത്ത റൊട്ടിയും, മഞ്ഞ ഫുഡ്‌ കളറും അണ്ടിപ്പരിപ്പും ചേര്‍ത്ത്‌ നന്നായി മിക്സ്‌ ചെയ്യുക. ഇത്‌ അവനിലോ ആവിച്ചെമ്പിലോ വെച്ച്‌ വേവിച്ച്‌ ഉപയോഗിക്കാം. ബേക്കിംഗ്‌ ട്രേയുടെ മുകളില്‍ അല്‍പം എണ്ണ ഒഴിച്ചാല്‍ എളുപ്പത്തില്‍ വിട്ടുകിട്ടും. തണുത്തതിന്‌ ശേഷം നന്നായി മുറിച്ചെടുത്ത്‌ സേര്‍വ്‌ ചെയ്യാവുന്നതാണ്‌...................

സ്പ്രിങ്ങ്‌ റോള്‍

ആവശ്യമുള്ള സാധനങ്ങള്‍

മൈദ -2 കപ്പ്‌
ഉള്ളി -2 എണ്ണം
കേബേജ്‌ -1 കപ്പ്‌
പച്ചമുളക്‌ -5 എണ്ണം
ഉപ്പ്‌ - ആവശ്യത്തിന്‌
മുട്ട- 2 പുഴൂങ്ങിയത്‌
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്‌


ഫില്ലിങ്ങ്‌ തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ സവാള, പച്ചമുളക്‌, കേബേജ്‌, ഉപ്പ്‌ എന്നിവ ഇട്ടു വയറ്റി ശേഷം മുട്ട പുഴുങ്ങിയതും പൊടിച്ചിടുക.ഫില്ലിങ്ങ്‌ തയ്യാര്‍

തയ്യാറക്കുന്ന വിധം.

തിളക്കുന്ന വെള്ളത്തില്‍ മൈദ ഉപ്പും ചേര്‍ത്ത്‌ വാട്ടി ചപ്പാത്തി മാവു പോലെ ചെറിയ ഉരുളയാക്കി പരത്തി അതിലേക്കു നേരത്തെ തയ്യാറാക്കിയ മസാല നിറച്ച്‌ നാലു ഭാഗവും നന്നായി കവര്‍ ചെയ്യുക.ഏകദേശം രണ്ടു വിരല്‍ ഒരുമിച്ച്‌ വെച്ചാലുള്ള വലുപ്പം കിട്ടും.ഇത്‌ ചൂടുള്ള എണ്ണയില്‍ വറുത്ത്‌ കോരാം.

Monday, June 4, 2007

നാരങ്ങ ഉപ്പിലിട്ടത്‌

ആവശ്യമുള്ള സാധനങ്ങള്‍

ചെറുനാരങ്ങ 5
പച്ചമുളക്‌ 4
തേങ്ങാപാല്‍ 1
പഞ്ചസാര 1 നുള്ള്‌
ഇഞ്ചി 1 കഷ്ണം
തൈര്‌ 2 കപ്പ്‌

തയ്യാറാക്കുന്ന വിധം


നാരങ്ങ ആവിയില്‍ വേവിക്കുക.ഇത്‌ നന്നായി തുണികൊണ്ട്‌ തുടച്ച്‌ നനവ്‌ മാറ്റുക.ഇത്‌ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുക്കക.ഇതില്‍ ഉപ്പ്‌ ചേര്‍ത്ത്‌ മാറ്റിവെക്കുക.അടുത്ത്ത ദിവസം പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പൂം തേങ്ങാപാലും ഒഴിക്കുക. കട്ടതൈരും ചേര്‍ത്ത്‌ ഉപയൊഗിക്കാം.ആവശ്യമുള്ളവര്‍ക്ക്‌ അല്‍പ്പം കടുകും വേപ്പിലയും വറ്റല്‍മുളകും താളിച്ച്‌ ഒഴിക്കാം.

Sunday, January 21, 2007

സാമ്പാര്‍

ആവശ്യമുള്ള സാധനങ്ങള്‍

പരിപ്പ്‌ : 100 ഗ്രാം
സാമ്പാര്‍ പൊടി: 2 ടേബിള്‍ സ്പൂണ്‍
മുരിങ്ങക്കായ : രണ്ട്‌
വഴുതനിങ്ങ : ഒന്ന്
ഉരുളക്കിഴങ്ങ്‌ : ഒന്ന്
കേരറ്റ്‌: ഒന്ന്
ഒന്ന്മത്തങ്ങ : ഒരു പീസ്‌
ബീന്‍സ്‌ : മൂന്നെണ്ണം
വെണ്ടക്ക : മൂന്നെണ്ണം
ഉള്ളി : ഒന്ന് (വലുത്‌)
തക്കാളി : ഒന്ന് (വലുത്‌)
പുളി : പിഴിഞ്ഞ വെള്ളം
ഉപ്പ്‌ : ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി : ഒരു നുള്ള്‌

പാകം ചെയ്യുന്ന വിധം:

പരിപ്പ്‌ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ വേവിച്ച്‌ വെക്കുക. അല്‍പം എണ്ണയില്‍ വെണ്ടക്കയും ഉള്ളിയും വയറ്റുക. മറ്റു ചേരുവകള്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. അതിലേക്ക്‌ വേവിച്ച്‌ വെച്ച പരിപ്പും വയറ്റിയ ഉള്ളിയും വെണ്ടക്കയും പുളിവെള്ളവും ചേര്‍ക്കുക. മറ്റൊരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച്‌ കടുകും, കറിവേപ്പിലയും വറ്റല്‍ മുളകും വയറ്റി സാമ്പാര്‍പ്പൊടിയും ചേര്‍ത്ത്‌ ഒഴിക്കുക. സാമ്പാര്‍ തയ്യാര്‍

Monday, January 15, 2007

അവല്‍ വെളയിച്ചത്‌

ആവശ്യമുള്ള സാധനങ്ങള്‍

അവില്‍ : ഒരു കപ്പ്‌ (വെളയിച്ചത്‌)
തേങ്ങ : ഒരു കപ്പ്‌
വെല്ലം : ഒരു കപ്പ്‌
അണ്ടിപ്പരിപ്പ്‌ : കുറച്ച്‌(വറുത്തത്‌)
ഏലക്കപ്പൊടി : ഒരു നുള്ള്‌

പാകം ചെയ്യുന്ന വിധം:

വെല്ലം കുറുക്കി അരിച്ചു വെക്കുക. അതില്‍ തേങ്ങ ചേര്‍ക്കുക, അവില്‍ ചേര്‍ത്ത്‌ നന്നായി മിക്സ്‌ ചെയ്യുക. ശേഷം ഏലക്കാപ്പൊടിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക.

ഡേറ്റ്സ്‌ & വാള്‍നെറ്റ്‌ കുക്കീസ്‌

ആവശ്യമുള്ള സാധനങ്ങള്‍

ഈത്തപ്പഴം : അര കപ്പ്‌
അങ്ങിപ്പരിപ്പ്‌ : ഒരു കപ്പ്‌
മൈദ : ഒന്നര കപ്പ്‌
പഞ്ചസാര : ഒരു കപ്പ്‌
ബട്ടര്‍ : 100 ഗ്രാം
മുട്ട : ഒന്ന്

പാകം ചെയ്യുന്ന വിധം:

ഒരുപാത്രത്തില്‍ പഞ്ചസാരയും ബട്ടറും നന്നായി മിക്സ്‌ ചെയ്യുക. അതിന്‌ ശേഷം മുട്ട ചേര്‍ത്ത്‌ ഇളക്കുക. പിന്നെ മൈദ, അണ്ടിപ്പരിപ്പ്‌, ഈത്തപ്പഴം എന്നിവ മിക്സ്‌ ചെയ്‌ത ശേഷം ബോള്‍ രൂപത്തിലാക്കി ഉരുട്ടി, ചെറുതായി പ്രസ്സുചെയ്‌ത്‌ ബിസ്കറ്റ്‌ രൂപത്തിലാക്കുക. ചെറിയ ചൂടില്‍ ഓവനില്‍ വെച്ച്‌ ബെയ്ക്ക്‌ ചെയ്‌ത്‌ എടുക്കാം. ഓവന്‍ ഇല്ലാത്തവര്‍ അടുത്തവീട്ടില്‍ നിന്ന് ഓവന്‍ കടമായി വാങ്ങാവുന്നതാണ്‌.