Thursday, June 28, 2007

പപ്പായ ജൂസ്‌

ആവശ്യമുള്ള സാധനങ്ങള്‍


  • പപ്പായ - 1 എണ്ണം
  • തേന്‍ -2 ടീ സ്പൂണ്‍
  • പഞ്ചസാര -1 കപ്പ്‌
  • ഏലക്കായ -1 എണ്ണം
  • തണുത്ത പാല്‍ 2 കപ്പ്‌

തയ്യറാക്കുന്ന വിധം

ഇവയെല്ലാം ഒരുമിച്ച്‌ നന്നായി മിക്സി യില്‍ അടിച്ച്‌ ഉപയോഗിക്കാം .


ബീഫ്‌ ചില്ലി

ആവശ്യമുള്ള സാധനങ്ങള്

  • ‍ബീഫ്‌ - 1 കിലോ
  • ഉള്ളി - 4 എണ്ണം
  • പച്ചമുളക്‌ - 5 എണ്ണം
  • ഇഞ്ചി (ചതച്ചത്‌ ) - 3 ടേബിള്‍ സ്പൂണ്
  • ‍വെളുത്തുള്ളി (ചതച്ചത്‌ )- 3 ടേബിള്‍ സ്പൂണ്‍
  • മുളക്‌ പൊടി -2 ടേബിള്‍ സ്പൂണ്
  • ‍മല്ലി പൊടി 2 ടേബിള്‍ സ്പൂണ്‍
  • തക്കളി - 2 എണ്ണം
  • മല്ലി ഇല - കുറച്ച്‌
  • പുതിന ഇല -കുറച്ച്‌
  • ഉപ്പ്‌ -ആവശ്യത്തിന്‌
  • വെള്ളം -വേവിക്കാന്‍ പാകത്തിന്‌

തയ്യറാക്കുന്ന വിധം

ബീഫില്‍ ഇഞ്ചി, വെളുത്തുള്ളി ,ഉപ്പ്‌ ,വെള്ളം എന്നിവ ചേര്‍ത്ത്‌ വെവിച്ച്‌ മാറ്റി വെക്കുക. മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ എണ്ണ ഒഴിച്ച്‌ ഉള്ളിയും പച്ചമുളകും ഉപ്പ്‌ ചേര്‍ത്ത്‌ വയറ്റുക.ശേഷം മുളക്‌ പൊടിയും മല്ലി പൊടിയും ചേര്‍ക്കുക. നന്നായി വയറ്റിയ ശേഷം ഇറച്ചിയും ചേര്‍ക്കാം.മല്ലി ഇലയും ,പുതിന ഇലയും ചേര്‍ക്കുക. കുറച്ച്‌ കഴിഞ്ഞ്‌ വലുതായി മുറിച്ച തക്കളിയും ചേര്‍ക്കാം. തക്കാളി നല്ലനണ്ണം ഉടയരുത്‌ .

ബീഫ്‌ ചില്ലി തയ്യാര്‍ ......ഇത്‌ ചപ്പാത്തിയുടെ കൂടെ കഴിക്കാം...

കണ്ണൂര്‍ സ്റ്റയ്‌ല്‌ മട്ടന്‍ ബിരിയാണി

ആവശ്യമുള്ള സാധങ്ങള്‍

മട്ടന്‍ -1/2 കിലോ
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
ഉള്ളി -6 എണ്ണം
തക്കാളി - 3 എണ്ണം
ഇഞ്ചി(ചതച്ചത്‌) -2 ടേബിള്‍ സ്പൂണ്
‍വെളുത്തുള്ളി (ചതച്ചത്‌) -2ടേബിള്‍ സ്പൂണ്
‍പച്ചമുളക്‌ - 10 എണ്ണം
ഗരം മസാല -1 ടീ സ്പൂണ്
‍തൈര്‌ - 3 ടേബിള്‍ സ്പൂണ്‍
മല്ലി ഇല - 1/2 കപ്പ്‌
നെയ്യ്‌ - 5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്
‍ബസ്മതി അരി -5 ഗ്ലാസ്‌
വെള്ളം - 7 1/2 കപ്പ്‌
അണ്ടിപരിപ്പ്‌ - 20 എണ്ണം
കിസ്മിസ്‌ -20 എണ്ണം

തയ്യറാക്കുന്നവിധം

പാത്രം ചൂടാവുബോള്‍ എണ്ണ ഒഴിച്ച്‌ ഉള്ളിയും,ഉപ്പും , പച്ചമുളക്‌ മുറിച്ചതും വയറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ,തക്കളി എന്നിവ ചേര്‍ക്കുക.മഞ്ഞള്‍ പൊടിയും നന്നായി കഴുകിയ മട്ടന്‍ ചേര്‍ക്കുക.ശേഷം ഗരം മസാലയും തൈരും മല്ലി ഇലയും ചേര്‍ക്കുക.നന്നയി അടച്ച്‌ അരമണിക്കൂര്‍ വേവിക്കുക.

നെയ്ചോറ്‌ തയ്യറാക്കുന്ന വിധം

മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും വറുത്ത്‌ കോരുക. ശേഷം കുറച്ച്‌ ഗ്രാബുവും കറുവപട്ടയും ചേര്‍ക്കുക.കഴുകിവെച്ച അരി ചേര്‍ത്ത്‌ നന്നായി വറുത്ത്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ നെയ്ചോറ്‌ ഉണ്ടാക്കി വെക്കുക. ഈ ചോറില്‍ നിന്ന്‌ മുക്കാല്‍ ഭാഗവും മാറ്റി അതിലേക്ക്‌ കുറച്ച്‌ മസാലയും വറുത്ത്‌ വെച്ച അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും കുറച്ച്‌ ചേര്‍ക്കുക.വീണ്ടും ചോറും മസാല അങ്ങിനെ ദമ്മിടാം.ഇടയിലായി അല്‍പം മഞ്ഞ ഫുഡ്‌ കളര്‍ നരങ്ങാനീരില്‍ ചേര്‍ക്കാം.അല്‍പം മല്ലി ഇലയും വിതറി പാത്രം അടച്ച്‌ അതിന്റെ മേലെ ഭാരമുള്ള എന്തെങ്കിലും സാധനം വെക്കുക.അരമണിക്കൂര്‍ കഴിഞ്ഞ്‌ അടുപ്പില്‍ നിന്ന്‌ ഇറക്കി കഴിക്കാം.
ഇങ്ങനെ തയ്യറാക്കിയ മട്ടന്‍ ബിരിയാണിയുടെ കൂടെ നല്ല മാങ്ങ അച്ചാറും കൂട്ടി കഴിക്കാം

Tuesday, June 26, 2007

ചെട്ടിനാട്‌ മീന്‍ കറി

  • ആവശ്യമുള്ള സാധനങ്ങള്‍

    എണ്ണ -3 ടേബിള്‍ സ്പൂണ്
    ‍ചെറിയുള്ളി 15 എണ്ണം
    വെളുത്തുള്ളി -2എണ്ണം
    തക്കാളി ചാര്‍ 2എണ്ണം
    പുളി വെള്ളം -ഒരു ചെറുനാരങ്ങയുടെ വലിപ്പത്തില്
    ‍പച്ചമുളക്‌ -2എണ്ണം
    മുളക്പൊടി -1ടീ സ്പൂണ്
    ‍മല്ലിപൊടി -1 ടീ സ്പൂണ്
    ‍ഉലുവ -1/2 ടീ സ്പൂണ്
    ‍പെരുജീരകം -1 ടീ സ്പൂണ്‍
    മീന്‍ -1/2 കിലോ
    കറിവേപ്പില -2 ഇതള്‍
    ‍മല്ലി ഇല -2ഇതള്‍

    തയ്യാറാക്കുന്നവിധം

    ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ഉള്ളി ഇടുക. കുറച്ച്‌ കഴിഞ്ഞ്‌ വെളുത്തുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇട്ട്‌ വയറ്റുക. ശേഷം മുളകും മല്ലിയും ചേര്‍ക്കുക. പുളി വെള്ളവും തക്കാളി ചാറും ചേര്‍ക്കുക. വരുത്ത്‌ പൊടിച്ച ഉലുവ, ജീരകാം ,മീന്‍ എന്നിവ ചേര്‍ത്ത്‌ നന്നയി ഇളക്കുക.തിളച്ചതിന്‌ ശേഷം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത്‌ ഉപയോഗിക്കാം .....

Wednesday, June 20, 2007

റൈസ്‌ കോക്കനട്ട്‌ ബോള്‍

ആവശ്യമുള്ള സാധനങ്ങള്‍

  • പച്ചരിമാവ്‌ (വറുക്കാത്തത്‌) -3കപ്പ്‌
  • മുട്ട -2 എണ്ണം
  • തേങ്ങപൗഡര്‍ -25 ഗ്രാം
  • പഞ്ചസാര - 1/2 കപ്പ്‌
  • പഴം(നന്നായി പഴുത്ത മൈസൂര്‍ പഴം ) - 3 എണ്ണം
തയ്യാറാക്കുന്ന വിധം
എല്ലാചേരുവകളും നന്നയി മിക്സ്‌ ചെയ്യുക. ഈ മിശ്രിതം ചൂടായ എണ്ണയില്‍ സ്പൂണ്‍ക്കൊണ്ട്‌ കോരിയിട്ട്‌ വറുത്ത് എടുക്കാം......

Tuesday, June 19, 2007

ആലു പാലക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍

  • ഉരുള കിഴങ്ങ്‌-1/2 കിലോ
  • പാലക്ക്‌ -1 കപ്പ്‌
  • എണ്ണ -2 ടീ സ്പൂണ്
  • ‍കടുക്‌ -1ടീ സ്പൂണ്‍
  • ജീരകം -1/2 ടീ സ്പൂണ്
  • ‍പച്ചമുളക്‌ -4 എണ്ണം
  • ഉള്ളി -2 എണ്ണം
  • മുളക്‌ പൊടി-1 ടീ സ്പൂണ്
  • ‍മഞ്ഞള്‍ പൊടി-1 ടീ സ്പൂണ്
  • ‍ഉപ്പ്‌ -ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു കടുകും ജീരകവും ചേര്‍ക്കുക.ശേഷം പച്ചമുളകും സവാളയും വയറ്റുക.പാലക്കും ചേര്‍ത്ത്‌ പത്ത്‌ മിനിട്ട്‌ അദച്ചിട്ട്‌ വെവിക്കുക.ഉപ്പും മുളക്‌ പൊടിയും മല്ലിപൊടിയും വേവിച്ച്‌ പൊടിച്ച്‌ വച്ചിരുന്ന ഉരുളക്കിഴങ്ങും വെള്ളവും ചേര്‍ത്ത്‌ പത്ത്‌ മിനുട്ട്‌ തിളപ്പിക്കുക. ആലൂപാലക്ക്‌ തയ്യാര്‍.

Sunday, June 17, 2007

ബ്രഡ്‌ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍

പഞ്ചസാര - 10 ടീ സ്പൂണ്‍
ബ്രഡ്‌ 10 പീസ്‌
അണ്ടിപ്പരിപ്പ്‌ 20 എണ്ണം
മുട്ട - 3 എണ്ണം
തേങ്ങാ പാല്‍ - 2 ഗ്ലാസ്‌
ഏലക്കാ പൊടി - കുറച്ച്‌
വാനില എസ്സെന്‍സ്‌ - കുറച്ച്‌

തയ്യാറാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും ഏലക്കാ പൊടിയും വാനില എസ്സന്‍സും നന്നായി മിക്സ്‌ ചെയ്‌ത്‌ ശേഷം, മിക്സിയില്‍ പൊടിച്ചെടുത്ത റൊട്ടിയും, മഞ്ഞ ഫുഡ്‌ കളറും അണ്ടിപ്പരിപ്പും ചേര്‍ത്ത്‌ നന്നായി മിക്സ്‌ ചെയ്യുക. ഇത്‌ അവനിലോ ആവിച്ചെമ്പിലോ വെച്ച്‌ വേവിച്ച്‌ ഉപയോഗിക്കാം. ബേക്കിംഗ്‌ ട്രേയുടെ മുകളില്‍ അല്‍പം എണ്ണ ഒഴിച്ചാല്‍ എളുപ്പത്തില്‍ വിട്ടുകിട്ടും. തണുത്തതിന്‌ ശേഷം നന്നായി മുറിച്ചെടുത്ത്‌ സേര്‍വ്‌ ചെയ്യാവുന്നതാണ്‌...................

സ്പ്രിങ്ങ്‌ റോള്‍

ആവശ്യമുള്ള സാധനങ്ങള്‍

മൈദ -2 കപ്പ്‌
ഉള്ളി -2 എണ്ണം
കേബേജ്‌ -1 കപ്പ്‌
പച്ചമുളക്‌ -5 എണ്ണം
ഉപ്പ്‌ - ആവശ്യത്തിന്‌
മുട്ട- 2 പുഴൂങ്ങിയത്‌
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്‌


ഫില്ലിങ്ങ്‌ തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ സവാള, പച്ചമുളക്‌, കേബേജ്‌, ഉപ്പ്‌ എന്നിവ ഇട്ടു വയറ്റി ശേഷം മുട്ട പുഴുങ്ങിയതും പൊടിച്ചിടുക.ഫില്ലിങ്ങ്‌ തയ്യാര്‍

തയ്യാറക്കുന്ന വിധം.

തിളക്കുന്ന വെള്ളത്തില്‍ മൈദ ഉപ്പും ചേര്‍ത്ത്‌ വാട്ടി ചപ്പാത്തി മാവു പോലെ ചെറിയ ഉരുളയാക്കി പരത്തി അതിലേക്കു നേരത്തെ തയ്യാറാക്കിയ മസാല നിറച്ച്‌ നാലു ഭാഗവും നന്നായി കവര്‍ ചെയ്യുക.ഏകദേശം രണ്ടു വിരല്‍ ഒരുമിച്ച്‌ വെച്ചാലുള്ള വലുപ്പം കിട്ടും.ഇത്‌ ചൂടുള്ള എണ്ണയില്‍ വറുത്ത്‌ കോരാം.

Monday, June 4, 2007

നാരങ്ങ ഉപ്പിലിട്ടത്‌

ആവശ്യമുള്ള സാധനങ്ങള്‍

ചെറുനാരങ്ങ 5
പച്ചമുളക്‌ 4
തേങ്ങാപാല്‍ 1
പഞ്ചസാര 1 നുള്ള്‌
ഇഞ്ചി 1 കഷ്ണം
തൈര്‌ 2 കപ്പ്‌

തയ്യാറാക്കുന്ന വിധം


നാരങ്ങ ആവിയില്‍ വേവിക്കുക.ഇത്‌ നന്നായി തുണികൊണ്ട്‌ തുടച്ച്‌ നനവ്‌ മാറ്റുക.ഇത്‌ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുക്കക.ഇതില്‍ ഉപ്പ്‌ ചേര്‍ത്ത്‌ മാറ്റിവെക്കുക.അടുത്ത്ത ദിവസം പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പൂം തേങ്ങാപാലും ഒഴിക്കുക. കട്ടതൈരും ചേര്‍ത്ത്‌ ഉപയൊഗിക്കാം.ആവശ്യമുള്ളവര്‍ക്ക്‌ അല്‍പ്പം കടുകും വേപ്പിലയും വറ്റല്‍മുളകും താളിച്ച്‌ ഒഴിക്കാം.