Thursday, September 13, 2007

ഷാര്‍ജ ഷേക്ക്‌

ആവശ്യമുള്ള സാധനങ്ങള്

  • ‍ആപ്പിള്‍ - 2 എണ്ണം
  • പഴം (ഫിലിപ്പിന്‍ ,പൂവന്‍ )-1 എണ്ണം
  • പഞ്ചസാര -3 ടേബിള്‍ സ്പൂണ്
  • ‍ഹോര്‍ലിക്സ്‌ - 1 ടേബിള്‍ സ്പൂണ്
  • ‍തണുത്ത്‌ കട്ടയായ പാല്‍ - 1/2 ലിറ്റര്

‍തയ്യാറാക്കുന്ന വിധം.

എല്ലാ ചേരുവകളും നന്നായി മിക്സിയില്‍ അടിച്ച്‌ ഉപയോഗിക്കാം.ഗ്ലാസില്‍ ഒഴിച്ചതിന്‌ ശേഷം അല്‍പ്പം പഞ്ചസാര മുകളില്‍ വിതറാം ........ഷാര്‍ജ ഷേക്ക്‌ തയ്യാര്‍.....

4 comments:

ചേട്ടായി said...

സാധാരണ ഞാന്‍ കഴിച്ചപ്പോഴൊക്കെ ഐസ്‌ക്രീം അതില്‍ ഉണ്ടായിരുന്നുവല്ലോ! അപ്പോള്‍ ഇങ്ങിനെയും ഉണ്ടാക്കാമല്ലേ...

ശ്രീ said...

കൊള്ളാം... ഒരു ഷാര്‍‌ജ ഷേക്ക് ഇവിടെയും.
;)

ഏ.ആര്‍. നജീം said...

എന്തായാലും ഇന്നു നോയബ് തുറക്കാന്‍ ഇതുണ്ടാക്കിയിട്ടേ ബാക്കി കാര്യമുള്ളൂ..
അല്ല പഴം (ഫിലിപ്പിന്‍ ,പൂവന്‍ ) തന്നെ വേണോ..? അല്ല നാട്ടിലുള്ളവര്‍ ചുറ്റിപോകുമല്ലോന്നോര്‍ത്താ...

ബയാന്‍ said...

ഹോര്‍ലിക്സ് നിര്‍ബന്ധമാണോ; ഹോര്‍ലിക്സ് ഒരു സുന്ദരമായ ഉറക്കം വരുത്താനുള്ള പാനീയമാണു എന്നാണ് ഇവിടെയും, ഇവിടെയും, പറയുന്നത്, അറിയാന്‍ വേണ്ടിപറഞ്ഞതാണേ; കുറച്ചു ഷാര്‍ജാ ഷേക്കില്‍ ഇട്ടുപോയി എന്നു കരുതി ഉറക്കം നഷ്ടപ്പെടുത്തേണ്ട.