Wednesday, October 24, 2007

ചെമ്മീന്‍ ഫ്രൈ

  • ചെമ്മീന്‍ ( കൊഞ്ച്‌)- 1/2 കിലോ
  • മുളക്‌ പൊടി - 2 1/2 ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2ടീ സ്പൂണ്‍
  • കുരുമുളക്‌ പൊടി - 1 ടീ സ്പൂണ്
  • ‍ഇഞ്ചി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍വെളുത്തുള്ളി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍സവാള - 2 എണ്ണം നീളത്തില്‍ കനംകുറച്ച്‌ അറിഞ്ഞത്‌
  • വെളിച്ചെണ്ണ - 6 സ്പൂണ്
  • ‍കറിവെപ്പില - 2 തണ്ട്‌
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ മുളക്‌ പൊടി ,മല്ലി പൊടി ,ഉപ്പ്‌ , കുരുമുളക്‌ പൊടി ,ഇഞ്ചി,വെളുത്തുള്ളി എന്നിവ പുരട്ടി 1/2 മണിക്കൂര്‍ നേരം വെക്കുക.

ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവെപ്പിലയും വയറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ മസാലയില്‍ പൊതിഞ്ഞ കൊഞ്ചും ചേര്‍ത്ത്‌ 5 മിനുട്ട്‌ വയറ്റുക.
ഇനി പാത്രം അടച്ച്‌ കൊഞ്ച്‌ വേവിക്കുക ( ഇടയ്ക്ക്‌ ഇളക്കി കൊടുക്കുക).

കൊഞ്ച്‌ പാകത്തിന്‌ വെന്ത്‌ മസാലയില്‍ പൊതിഞ്ഞ്‌ പാകമാവുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക...

8 comments:

ശ്രീ said...

ചെമ്മീന്‍ ഫ്രൈ ആണല്ലേ?

ഗൊള്ളാം....:)

മറ്റൊരാള്‍ | GG said...
This comment has been removed by the author.
മറ്റൊരാള്‍ | GG said...

ചെമ്മീന്‍ ഫ്രൈ പണ്ടേ ഇഷ്ടമാ. അധികം കഴിച്ചിട്ടില്ലെന്ന് മാത്രം. ഇന്ന് ഇതൊന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം. പിഴച്ചാല്‍ നാളേം മറ്റേന്നാളും അവധിയാണല്ലോ എന്ന്നൊരു സമാ‍ധാനമുണ്ട്.

Anonymous said...

goooooooood

simy nazareth said...

ഇന്നൊന്ന് പരീക്ഷിച്ചുനോക്കട്ടെ

malabar said...

ഇതുപരീക്ഷിച്ചാല്‍ വയറിളക്കം പിടിക്കുമോ

malabar said...

very testti

Seena said...

നല്ല പാചകക്കുറിപ്പുകള്‍..
കണ്ണൂര്‍ പാചകം വളരെ ഇഷ്ടമാണു കേട്ടോ..
ഇനിയും കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു....