കരിക്ക് പുഡ്ഡിങ്ങ്
ആവശ്യമുള്ള സാധനങ്ങള്‍
- ചൈനാഗ്രാസ് -10 ഗ്രാം
- വെള്ളം - 1 കപ്പ്
- കരിക്കിന് വെള്ളം - 1 കപ്പ്
- പാല് ( കന്‍ഡന്‍സ്ഡ് മില്‍ക്ക് ) - 2 ടിന്
- പഞ്ചസാര - 10 ടേബിള്‍ സ്പൂണ്‍
- കരിക്കിന്റെ ഉള്‍ഭാഗം ചുരണ്ടിയെടുത്തത് - 1 കപ്പ്
- തേങ്ങ ചിരകിയത് - 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ചൈനാഗ്രാസ്സ് ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് ചെറുതീയില്‍ ഉരുക്കുക.ഇത് അടുപ്പില്‍ നിന്നും ഇറക്കി കരിക്കിന് വെള്ളം ചേര്‍ക്കുക.
വെറൊരു പാത്രം അടുപ്പില്‍ വെച്ച് ചെറുതീയില്‍ പാലും പഞ്ചസാരയും നല്ലവണ്ണം ഇളക്കുക.
പഞ്ചസാര അലിയുമ്പോള്‍ ചൈനാഗ്രാസും കരിക്കിന് വെള്ളവും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കുക.
ഇത് പരന്ന ഗ്ലാസിന്റെ പുഡ്ഡിങ്ങ് പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക.
ഇതിന്റെ മുകളിലായി ചീകിയെടുത്ത കരിക്കിന്റെ ഉള്‍ഭാഗം വിതറുക.
തേങ്ങ ചിരകിയതും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചെറുതീയില്‍ വറുത്തെടുത്ത് പുഡ്ഡിങ്ങിനു മുകളില്‍ വിതറുക.
ഇത് ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം..........
1 comment:
പാചകവുമായി പുലബന്ധം പോലും ഇല്ലാത്തതോണ്ട് ചോദിക്കാ...ഈ ചൈനാഗ്രാസ് എന്തൂട്ടാ സാധനം?
Post a Comment