ഈദ് സ്പെഷല്‍ ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
- മീന് അയക്കൂറ ( നെയ്മീന്‍) - 1 കിലോ
- സവാള -4 എണ്ണം
- പച്ചമുളക് - 15 എണ്ണം
- വെളുത്തുള്ളി - 50 ഗ്രാ
- ഇഞ്ചി - 50 ഗ്രാം
- തക്കാളി - 3 എണ്ണം
- മല്ലി ഇല - 1/2 കപ്പ്
- ചെറുനാരങ്ങ - 2
- എണ്ണംനെയ്യ് -2 ടേബിള്‍ സ്പൂണ്‍
ചോറിനുള്ള ചേരുവ- ബസ്മതി അരി - 1 കിലോ
- നെയ്യ് - 2 ടേ. സ്പൂണ്
- എണ്ണ - 2 ടേ .സ്പൂണ്‍
- സവാള - പകുതി
- കറുവപട്ട - 2 പീസ്
- ഗ്രാമ്പു - 4 എണ്ണം
- ഏലക്ക - 4 എണ്ണം
വറുത്ത് കോരാന്- സവാള (നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്)- 1 എണ്ണം
- അണ്ടിപരിപ്പ് - 20 എണ്ണം
- കിസ്മിസ് - 20 എണ്ണം
തയ്യാറാക്കുന്ന വിധം
സവാള കനം കുറച്ച് അരിഞ്ഞതില്‍ പകുതിയെടുത്ത് മിക്സിയിലിട്ട് ഒന്നു ചതച്ചെടുക്കുക.(നന്നായി അരയരുത്)
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ അരച്ചെടുക്കുക.
വലിയൊരു പാത്രത്തില്‍ 2 ടെബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാവുമ്പോള്‍ സവല ചതച്ചത് ചെര്‍ത്ത് ഇളക്കി പച്ച മണം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേര്‍ത്ത് 5 മിനുട്ടിന് ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ഉള്ളിയും ചേര്‍ത്ത് നന്നായി വെള്ളം വറ്റിച്ച് വരട്ടിയെടുക്കുക.
മാറ്റിവെച്ചിരിക്കുന്ന സവാള brown നിറത്തില്‍ വറുത്തെടുക്കുക.വറുത്ത സവാളയും വറുത്ത് വച്ച മീനും കൂടി വലിയപാത്രത്തിലെ ഗ്രേവിയിലേക്ക് ചേര്‍ത്ത് ചെറു തീയില്‍ പത്ത് മിനുട്ട് വെവിക്കുക.(ഇടയ്ക്ക് മീന്‍ ഉടയാതെ ചെറുതായി ഇളക്കി കൊടുക്കുക.)ശേഷം മല്ലി ഇലയും നാരങ്ങനീരും ചേര്‍ക്കാം.
അരി കപ്പില്‍ അളന്നെടുക്കുക.1ഗ്ലാസ് അരിക്ക് ഒന്നര കപ്പ് വെള്ളം ഈ കണക്കില്‍ ചേര്‍ക്കാം
മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നെയ്യും ഒായിലും (4 ടേ.സ്പൂണ്‍ ) ഒഴിച്ച് ചൂടാവുമ്പോള്‍ അരിഞ്ഞു വെച്ച പകുതി സവാളയും,പട്ട, ഗ്രാമ്പു ഏലക്ക ഇവയുമിട്ട് ചൂടാവുമ്പോള്‍ അരിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തിളച്ച വെള്ളവും പാത്രം നന്നയി മൂടി വേവിക്കുക.വെള്ളം വറ്റി കഴിഞ്ഞാല്‍ തീ ഓഫാക്കി മൂടി തുറക്കാതെ 10 മിനുട്ട് വയ്ക്കണം.
മീനും ഗ്രേവിയുമുള്ള പാത്രത്തിന് മുകളില്‍ 1/2 ടീ.സ്പൂണ്‍ ഗരം മസാല വിതറി കുറച്ച് ചോറിട്ട് അതിനുമുകളില്‍ വറുത്ത സവാള,കിസ്മിസ് ,അണ്ടിപരിപ്പ് എന്നിവ വിതറി ചോറ് വീണ്ടും ചേര്‍ത്ത് ഈരീതിയില്‍ ദമ്മിട്ട് ചെറുതീയില്‍ ചൂടാക്കി ഇറക്കി വെക്കാം......
ഫിഷ് ബിരിയാണി റെഡ്ഡി.......
2 comments:
കൊള്ളാം.
:)
Thanks, would like to to try this out.
Post a Comment