മുട്ടക്കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
- മുട്ട - 2 എണ്ണം
- മൈദ - 100 ഗ്രാം
- റവ - 50 ഗ്രാം
- പഞ്ചസാര - 100 ഗ്രാം
- ഏലക്കാ പൊടി - 1 നുള്ള്
- സോഡാ പൊടി - 1 നുള്ള്
- എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
മുട്ട പൊട്ടിച്ച് അതില്‍ പഞ്ചസാരയും ചേര്‍ത്ത് പഞ്ചസാര അലിയിക്കുക.ശേഷം ബക്കിയുള്ള ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്ത് വെക്കുക.അപ്പോള്‍ ചപ്പാത്തിയുടെ മാവ് പോലിരിക്കും.അത് രണ്ട് ഉരുളയാക്കി കട്ടിയില്‍ പരത്തുക.അത് ഇഷ്ടമുള്ള ആകൃതിയില്‍ ചെറുതായി മുറിച്ച് ചൂടുള്ള എണ്ണയില്‍ വറുത്ത് കോരാം.
2 comments:
please visit this site: http://ilovekerala.org/
thankalude kannu style mutton biriyani e site il undu
gafoor dubai
Post a Comment