Monday, February 18, 2008

മുറുക്ക്

മുറുക്ക്

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 1Kg
ഉഴുന്ന്‌ - 1/4 Kg
നെയ്‌ - 100 ഗ്രാം
വെളിച്ചെണ്ണ - 1/2 L
ഉപ്പ്‌ - 2 ടീസ്‌പൂണ്‍
കായം - നാലിലൊന്ന്‌ സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം:

പച്ചരി പൊടിച്ചെടുക്കുക. ഉഴുന്ന്‌ തൊലി കളഞ്ഞ്‌ വറത്തു പൊടിക്കുക. കായം, ജീരകം ഇവ പൊടിച്ചെടുത്തതിനോട്‌ അരിപ്പൊടി, ഉഴുന്നുപൊടി, നെയ്യ്‌ ഇവ ചേര്‍ത്ത്‌ നന്നായി കുഴച്ചുവക്കുക. എണ്ണ അടുപ്പത്തുവെച്ച്‌ തിളക്കുമ്പോള്‍ പൊടികള്‍ കുഴച്ചത്‌ മുറുക്കു നാഴിയിലിട്ട്‌ ഞെക്കി എണ്ണയില്‍ വീഴ്‌ത്തുക. മൂക്കുമ്പോള്‍ ചുവന്ന നിറം വരും. അപ്പോള്‍ കോരി എടുക്കുക.

3 comments:

ബൈജു സുല്‍ത്താന്‍ said...

ലിസ്റ്റും കൊണ്ട് നേരെ കടയില്‍ പോയി ഇന്നു തന്നെ പരീക്ഷിക്കാന്‍ പോവ്വ്വാ...നോക്കട്ടെ...

നിലാവ്.... said...

അല്ല, ഇത്രയ്ക്കങ്ങട്ട് റിസ്ക്കെടുക്കാന്‍ പ്രവാസികള്‍ക്കാവില്ലട്ടോ....
സൂപ്പര്‍മാര്‍ക്കറ്റിപ്പോയി 5 റിയാല്‍ കൊടുത്താ ഒന്നാന്തരം പാക്കറ്റ് മുറുക്ക് കിട്ടും....
പിന്നെ നിങ്ങളുണ്ടാക്കി ബാക്കിയുണ്ടേല്‍ ഒന്നു പാര്‍സല്‍ ചെയ്യൂ‍.....