ശീമ ചക്ക കറി
- ശീമ ചക്ക - 1
- വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഗ്രാബു - 2 - പട്ട -3
- ഏലക്ക -3
- പച്ചമുളക് -3
- ഇഞ്ചി - 1 കഷ്ണം
- ഉള്ളി - 2 എണ്ണം
- ഉപ്പ് -ആവശ്യത്തിന്
- കുരുമുളക് പൊടി -1 ടേബിള്‍ സ്പൂണ്
- തേങ്ങാപാല്‍ -1 കപ്പ് (രണ്ടാം പാല്‍)
- തേങ്ങപാല്‍- 1കപ്പ് (ഒന്നാം പാല്‍)
പാത്രം ചൂടാവുബോള്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട ,ഗ്രാബു ,ഏലക്ക എന്നിവ മൂത്തതിന് ശേഷം ഇഞ്ചി പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ക്കുക.
ഇത് നന്നായി വയറ്റിയ ശേഷം ചതുരകഷ്ണങ്ങളാക്കിയ ശീമചക്കയും ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക.
ഇത് രണ്ടാം പാലില്‍ നന്നായി വെന്തതിന് ശേഷം ഒന്നാം പാലും ചേര്‍ത്ത് ചെറുതായി ഒന്ന് ചൂടാക്കി ഉപയോഗിക്കാം....
No comments:
Post a Comment