skip to main |
skip to sidebar
ആവശ്യമുള്ള സാധനങ്ങള്
- ചിക്കന്‍ -1 കിലോ
- തക്കളി -7 എണ്ണം
- ഇഞ്ചി - 2 ടേബിള്‍ സ്പൂണ്
- വെളുത്തുള്ളി - 2 ടേബിള്‍ സ്പൂണ്‍
- മുളക് - 3 ടീ സ്പൂണ്‍
- മല്ലി -11/2ടീ സ്പൂണ്‍
- നെയ്യ് -7 ടീ സ്പൂണ്
- പച്ചമുളക് - 4 എണ്ണം
- ഉള്ളി - 1 വലുത്
- അണ്ടിപരിപ്പ് -10 എണ്ണം
- കസ്കസ് - 1/2 ടീ സ്പൂണ്
- ഗരം മസാല -1 ടീ സ്പൂണ്‍
- മല്ലി ഇല -1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ചീനചട്ടി അടുപ്പില്‍ വെച്ച് ചൂടായതിന് ശേഷം നെയ്യ് ഒഴിക്കുക.ചൂടായതിന് ശേഷം വെലുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി വയറ്റുക.പിന്നീട് പച്ചമുളക് മുളക് ,മല്ലി ,തക്കളി ,,ഗരം മസാല എന്നിവയും ചേര്‍ത്ത് വയറ്റുക.ഉപ്പും ചിക്കനും ചേര്‍ക്കാം.ഉള്ളി കുറച്ച് വെള്ളത്തില്‍ വെവിച്ച് വെള്ളം തണുത്തതിനു ശേഷം കുതിര്‍ത്ത അണ്ടിപരിപ്പും ചേര്‍ത്ത് മിക്സിയില്‍ അരചെറ്റുത്ത് അടുപ്പില്‍ വെന്തൂ കൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ക്കാം.എല്ലാം കൂടി നന്നായി പത്ത് മിനുട്ട് അടച്ചിട്ട് വേവിക്കാം.അവസാനമായി മല്ലിയിലയും ചേര്‍ക്കാം.ചിക്കന്‍ കഡായി തയ്യാര്‍............
ആവശ്യമുള്ള സാധനങ്ങള്‍
- മധുരകിഴങ്ങ് -1/2 കിലോ
- ഇഞ്ചി -2 റ്റീ സ്പൂണ്
- പച്ചമുളക് - 5 എണ്ണം
- കടലമാവ് -100 ഗ്രാം
- കയപൊടി - 1/2 റ്റീ സ്പൂണ്
- അരിമാവ് - 3 ടേബിള്‍ സ്പൂണ്
- ഉപ്പ് - ആവശ്യത്തിന്
- കടുക് -1/2 റ്റീ സ്പൂണ്
- കറിവേപ്പില - 1 ഇതള്
- വെളിച്ചെണ്ണ -2 റ്റീ സ്പൂണ്
- സണ്‍ ഫ്ലവര്‍ ഓയില്‍ - 1/4 ലിറ്റര്
തയ്യറാക്കുന്ന വിധം
മധുരക്കിഴങ്ങ് വേവിച്ച് പൊടി പൊടിയായി മാറ്റി വെക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക് ,കടലമാവ് ,കായപൊടി, അരിമാവ്, ഉപ്പ് എന്നിവ ഓരൊന്നായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക..ഇതിലേക്ക് അല്‍പ്പം വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചതും കറിവേപ്പിലയും ചേര്‍ക്കുക. ഇത് എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് പരിപ്പ് വടയുടെ ആകൃതിയില്‍ പൊരിച്ച് എടുക്കാം.......
ആവശ്യമുള്ള സാധനങ്ങള്‍
- മുട്ട - 2 എണ്ണം
- മൈദ - 100 ഗ്രാം
- റവ - 50 ഗ്രാം
- പഞ്ചസാര - 100 ഗ്രാം
- ഏലക്കാ പൊടി - 1 നുള്ള്
- സോഡാ പൊടി - 1 നുള്ള്
- എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് അതില്‍ പഞ്ചസാരയും ചേര്‍ത്ത് പഞ്ചസാര അലിയിക്കുക.ശേഷം ബക്കിയുള്ള ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്ത് വെക്കുക.അപ്പോള്‍ ചപ്പാത്തിയുടെ മാവ് പോലിരിക്കും.അത് രണ്ട് ഉരുളയാക്കി കട്ടിയില്‍ പരത്തുക.അത് ഇഷ്ടമുള്ള ആകൃതിയില്‍ ചെറുതായി മുറിച്ച് ചൂടുള്ള എണ്ണയില്‍ വറുത്ത് കോരാം.