Wednesday, January 2, 2008

നാടന്‍ താറാവ്‌ കറി

ആവശ്യമുള്ള സാധനങ്ങള്‍

  • താറാവ്‌ ഇറച്ചി -1 കിലോ
  • ചെറിയ ഉള്ളി - 10 എണ്ണം
  • ഇഞ്ചി - 1 വലിയ കഷ്ണം
  • വെളൂത്തുള്ളി -10 എണ്ണം
  • കുരുമുളക്‌ - 1 ടീ സ്പൂണ്
  • ‍പെരുജീരകം പൊടിച്ചത്‌ - 1 ടീ സ്പൂണ്
  • ‍സവാള - 1 എണ്ണം
  • തക്കാളി - 2 എണ്ണം
  • മഞ്ഞള്‍ പൊടി - 1/4 ടീ സ്പൂണ്‍
  • മുളക്‌ പൊടി -1ടീസ്പൂണ്
  • ‍തേങ്ങാപാല്‍(ഒന്നാം പാല്‍) - 1 കപ്പ്‌
  • തേങ്ങാപാല്‍(രണ്ടാം പാല്‍) - 2 കപ്പ്‌
  • കറിവെപ്പില -2 തണ്ട്‌

തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച്ച്‌ തേങ്ങാപാലില്‍(രണ്ടാം പാല്‍) ഇറച്ചി,മുളക്‌ പൊടി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്‌,കുരുമുളക്‌ എന്നിവ ചതച്ചത്‌ ചേര്‍ക്കുക.പെരുജീരകം പൊടിച്ചത്‌ ചേര്‍ക്കുക. കറി നന്നായി തിളച്ചതിന്‌ ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത്‌ നന്നായി തിളപ്പിക്കുക.അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത്‌ ഇറക്കി വെക്കാം.
.::.താറാവ്‌ ഇറച്ചിക്ക്‌ പകരം ചിക്കന്‍ ഉപയോഗിച്ച്‌ തയാറാക്കാം........

Friday, November 16, 2007

കുക്കീസ്‌


ആവശ്യമുള്ള സാധനങ്ങള്

‍മൈദ - 100ഗ്രാം
പഞ്ചസാര - 100 ഗ്രാം
നിലക്കടല -100 ഗ്രാം
ബട്ടര്‍ -50 ഗ്രാം
മുട്ട - 2
സോഡാപൊടി - ഒരുനുള്ള്‌
ഉപ്പ്‌ -ഒരുനുള്ള്‌
വാനില എസ്സന്‍സ്‌ - 1 ടീ സ്പൂണ്

തയ്യാറാക്കുന്ന വിധം

മൈദായും സോഡാപൊടിയും ഒരുനുള്ള്‌ ഉപ്പും നന്നായി മിക്സ്‌ ചെയ്യുക. ഇതിലേക്ക്‌ പൊടിച്ച പഞ്ചസാരയും വെണ്ണയും ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ മുട്ട ഉടച്ച്‌ നന്നായി ബീറ്റ്‌ ചെയ്യുക.ഇതിലേക്ക്‌ ആദ്യം തയ്യാറാക്കിയ മൈദാചേര്‍ത്ത മിശ്രിതം കുറച്ച്‌ കുറച്ചായി ചേര്‍ക്കുക.ഇതിലേക്ക്‌ തരുതരുപ്പായിപൊടിച്ച നിലക്കടലയും വാനില എസ്സന്‍സും ചേര്‍ത്ത്‌ നന്നാീയി യോജിപ്പിക്കക.ഇത്‌ ഒരു മണിക്കൂര്‍ ഫിഡ്ജില്‍ താഴെ വെച്ച്‌ ഈര്‍പ്പം മാറാന്‍ വെക്കുക.ശേഷം ഇതില്‍നിന്നും കുറച്ച്‌ എടുത്ത്‌ ചെറിയ ചെറിയ ഉരുളകളാക്കി ഒരു ബേക്കിംഗ്‌ try യില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച്‌ അതില്‍ വെക്കുക.അത്‌ ചെറുതായൊന്ന് പ്രസ്സ്‌ ചെയ്ത്‌ 180 ഡിഗ്രി ചൂടില്‍ 8 മിനുട്ട്‌ ഇലക്ട്രിക്ക്‌ ഓവനില്‍ ബേക്ക്‌ ചെയ്ത്‌ എടുക്കാം....കുക്കീസ്‌ റെഡ്ഡി.....

Wednesday, October 24, 2007

ചെമ്മീന്‍ ഫ്രൈ

  • ചെമ്മീന്‍ ( കൊഞ്ച്‌)- 1/2 കിലോ
  • മുളക്‌ പൊടി - 2 1/2 ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2ടീ സ്പൂണ്‍
  • കുരുമുളക്‌ പൊടി - 1 ടീ സ്പൂണ്
  • ‍ഇഞ്ചി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍വെളുത്തുള്ളി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍സവാള - 2 എണ്ണം നീളത്തില്‍ കനംകുറച്ച്‌ അറിഞ്ഞത്‌
  • വെളിച്ചെണ്ണ - 6 സ്പൂണ്
  • ‍കറിവെപ്പില - 2 തണ്ട്‌
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ മുളക്‌ പൊടി ,മല്ലി പൊടി ,ഉപ്പ്‌ , കുരുമുളക്‌ പൊടി ,ഇഞ്ചി,വെളുത്തുള്ളി എന്നിവ പുരട്ടി 1/2 മണിക്കൂര്‍ നേരം വെക്കുക.

ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവെപ്പിലയും വയറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ മസാലയില്‍ പൊതിഞ്ഞ കൊഞ്ചും ചേര്‍ത്ത്‌ 5 മിനുട്ട്‌ വയറ്റുക.
ഇനി പാത്രം അടച്ച്‌ കൊഞ്ച്‌ വേവിക്കുക ( ഇടയ്ക്ക്‌ ഇളക്കി കൊടുക്കുക).

കൊഞ്ച്‌ പാകത്തിന്‌ വെന്ത്‌ മസാലയില്‍ പൊതിഞ്ഞ്‌ പാകമാവുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക...

Tuesday, October 16, 2007

കരിക്ക്‌ പുഡ്ഡിങ്ങ്‌

ആവശ്യമുള്ള സാധനങ്ങള്‍

  • ചൈനാഗ്രാസ്‌ -10 ഗ്രാം
  • വെള്ളം - 1 കപ്പ്‌
  • കരിക്കിന്‍ വെള്ളം - 1 കപ്പ്‌
  • പാല്‍ ( കന്‍ഡന്‍സ്ഡ്‌ മില്‍ക്ക്‌ ) - 2 ടിന്‍
  • ‍പഞ്ചസാര - 10 ടേബിള്‍ സ്പൂണ്‍
  • കരിക്കിന്റെ ഉള്‍ഭാഗം ചുരണ്ടിയെടുത്തത്‌ - 1 കപ്പ്‌
  • തേങ്ങ ചിരകിയത്‌ - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

ചൈനാഗ്രാസ്സ്‌ ഒരു കപ്പ്‌ വെള്ളത്തില്‍ കുതിര്‍ത്ത്‌ ചെറുതീയില്‍ ഉരുക്കുക.

ഇത്‌ അടുപ്പില്‍ നിന്നും ഇറക്കി കരിക്കിന്‍ വെള്ളം ചേര്‍ക്കുക.

വെറൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചെറുതീയില്‍ പാലും പഞ്ചസാരയും നല്ലവണ്ണം ഇളക്കുക.

പഞ്ചസാര അലിയുമ്പോള്‍ ചൈനാഗ്രാസും കരിക്കിന്‍ വെള്ളവും ചേര്‍ത്ത്‌ അടുപ്പില്‍ നിന്നും ഇറക്കുക.

ഇത്‌ പരന്ന ഗ്ലാസിന്റെ പുഡ്ഡിങ്ങ്‌ പാത്രത്തിലേക്ക്‌ അരിച്ച്‌ ഒഴിക്കുക.

ഇതിന്റെ മുകളിലായി ചീകിയെടുത്ത കരിക്കിന്റെ ഉള്‍ഭാഗം വിതറുക.

തേങ്ങ ചിരകിയതും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചെറുതീയില്‍ വറുത്തെടുത്ത്‌ പുഡ്ഡിങ്ങിനു മുകളില്‍ വിതറുക.

ഇത്‌ ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിച്ച്‌ ഉപയോഗിക്കാം..........

Thursday, October 11, 2007

ഈദ്‌ സ്പെഷല്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

  • മീന് അയക്കൂറ ( നെയ്മീന്‍) - 1 കിലോ
  • സവാള -4 എണ്ണം
  • പച്ചമുളക്‌ - 15 എണ്ണം
  • വെളുത്തുള്ളി - 50 ഗ്രാ
  • ഇഞ്ചി - 50 ഗ്രാം
  • തക്കാളി - 3 എണ്ണം
  • മല്ലി ഇല - 1/2 കപ്പ്‌
  • ചെറുനാരങ്ങ - 2
  • എണ്ണംനെയ്യ്‌ -2 ടേബിള്‍ സ്പൂണ്‍

  • ചോറിനുള്ള ചേരുവ
  • ബസ്മതി അരി - 1 കിലോ
  • ‍നെയ്യ്‌ - 2 ടേ. സ്പൂണ്
  • എണ്ണ - 2 ടേ .സ്പൂണ്‍
  • സവാള - പകുതി
  • കറുവപട്ട - 2 പീസ്‌
  • ഗ്രാമ്പു - 4 എണ്ണം
  • ഏലക്ക - 4 എണ്ണം

  • വറുത്ത്‌ കോരാന്
  • ‍സവാള (നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌)- 1 എണ്ണം
  • അണ്ടിപരിപ്പ്‌ - 20 എണ്ണം
  • കിസ്മിസ്‌ - 20 എണ്ണം

    തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി വട്ടത്തില്‍ മുറിച്ച്‌ അല്‍പം മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ അതികം മൊരിക്കാതെ വറുത്തെടുക്കുക.

സവാള കനം കുറച്ച്‌ അരിഞ്ഞതില്‍ പകുതിയെടുത്ത്‌ മിക്സിയിലിട്ട്‌ ഒന്നു ചതച്ചെടുക്കുക.(നന്നായി അരയരുത്‌)

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ ഇവ അരച്ചെടുക്കുക.

വലിയൊരു പാത്രത്തില്‍ 2 ടെബിള്‍ സ്പൂണ്‍ നെയ്യ്‌ ഒഴിച്ച്‌ ചൂടാവുമ്പോള്‍ സവല ചതച്ചത്‌ ചെര്‍ത്ത്‌ ഇളക്കി പച്ച മണം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ 5 മിനുട്ടിന്‌ ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ഉള്ളിയും ചേര്‍ത്ത്‌ നന്നായി വെള്ളം വറ്റിച്ച്‌ വരട്ടിയെടുക്കുക.

മാറ്റിവെച്ചിരിക്കുന്ന സവാള brown നിറത്തില്‍ വറുത്തെടുക്കുക.വറുത്ത സവാളയും വറുത്ത്‌ വച്ച മീനും കൂടി വലിയപാത്രത്തിലെ ഗ്രേവിയിലേക്ക്‌ ചേര്‍ത്ത്‌ ചെറു തീയില്‍ പത്ത്‌ മിനുട്ട്‌ വെവിക്കുക.(ഇടയ്ക്ക്‌ മീന്‍ ഉടയാതെ ചെറുതായി ഇളക്കി കൊടുക്കുക.)ശേഷം മല്ലി ഇലയും നാരങ്ങനീരും ചേര്‍ക്കാം.

അരി കപ്പില്‍ അളന്നെടുക്കുക.1ഗ്ലാസ്‌ അരിക്ക്‌ ഒന്നര കപ്പ്‌ വെള്ളം ഈ കണക്കില്‍ ചേര്‍ക്കാം

മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുമ്പോള്‍ നെയ്യും ഒായിലും (4 ടേ.സ്പൂണ്‍ ) ഒഴിച്ച്‌ ചൂടാവുമ്പോള്‍ അരിഞ്ഞു വെച്ച പകുതി സവാളയും,പട്ട, ഗ്രാമ്പു ഏലക്ക ഇവയുമിട്ട്‌ ചൂടാവുമ്പോള്‍ അരിയും ഉപ്പും ചേര്‍ത്ത്‌ ഇളക്കുക. ഇതിലേക്ക്‌ തിളച്ച വെള്ളവും പാത്രം നന്നയി മൂടി വേവിക്കുക.വെള്ളം വറ്റി കഴിഞ്ഞാല്‍ തീ ഓഫാക്കി മൂടി തുറക്കാതെ 10 മിനുട്ട്‌ വയ്ക്കണം.

മീനും ഗ്രേവിയുമുള്ള പാത്രത്തിന്‌ മുകളില്‍ 1/2 ടീ.സ്പൂണ്‍ ഗരം മസാല വിതറി കുറച്ച്‌ ചോറിട്ട്‌ അതിനുമുകളില്‍ വറുത്ത സവാള,കിസ്മിസ്‌ ,അണ്ടിപരിപ്പ്‌ എന്നിവ വിതറി ചോറ്‌ വീണ്ടും ചേര്‍ത്ത്‌ ഈരീതിയില്‍ ദമ്മിട്ട്‌ ചെറുതീയില്‍ ചൂടാക്കി ഇറക്കി വെക്കാം......

ഫിഷ്‌ ബിരിയാണി റെഡ്ഡി.......





Monday, October 1, 2007

തരി കാച്ചിയത്‌

ആവശ്യമുള്ള സാധനങ്ങള്‍

  • റവ (തരി) - 2 ടേബിള്‍ സ്പൂണ്
  • ‍നെയ്യ്‌ ghee- 1 ടീ സ്പൂണ്
  • ‍ചെറിയ ഉള്ളി - 2 എണ്ണം
  • അണ്ടിപരിപ്പ്‌ - 15 എണ്ണം
  • കിസ്മിസ്‌ - 15 എണ്ണം
  • പാല്‍ - 1 ഗ്ലാസ്‌
  • വെള്ളം - 3 ഗ്ലാസ്‌
  • കണ്ടന്‍സ്ഡ്‌ മില്‍ക്‌ -1/2 ഗ്ലാസ്‌
  • ഏലക്ക പൊടി - ഒരു നുള്ള്‌
  • പഞ്ചസാര - 5 ടേബില്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ ചെറിയ ഉള്ളി ഇട്ട്‌ മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട്‌ വരുക്കുക. ഇതിലേക്ക്‌ റവയും പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ കന്‍ഡന്‍സ്ഡ്‌ മില്‍ക്കും ഏലക്കാപൊടിയും ചേര്‍ത്ത്‌ നന്നായി തിളപ്പിച്ച്‌ ഉപയോഗിക്കാം..

Monday, September 24, 2007

റെഡ്ഡ്‌ ബീഫ്‌

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്‌ - 1/2 കിലോ
മുളക്‌ പൊടി - 3/4 ടേബിള്‍ സ്പൂണ്
‍ഇഞ്ചി അരച്ചത്‌ - 1/2 ടീ സ്പൂണ്
‍വെളുത്തുള്ളി അരച്ചത്‌ - 1/2 ടീ സ്പൂണ്‍
കുരുമുളക്‌ പൊടി - 1/2 ടീ സ്പൂണ്
‍കോണ്‍ഫ്ലവര്‍ - 2 റ്റേബിള്‍ സ്പൂണ്
‍മൈദ -2 ടേബിള്‍ സ്പൂണ്‍
മുട്ട - 1
ചുവന്ന ഫുഡ്ഡ്‌ കളര്‍ - 1 നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌

തയ്യറാക്കുന്ന വിധം

ബീഫ്‌ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ കുക്കറില്‍ വേവിച്ച്‌ മാറ്റി വെക്കുക.ഇങ്ങനെ വേവിച്ച ബീഫ്‌ കഷ്ണങ്ങളില്‍ എണ്ണ ഒഴികെ മറ്റെല്ലാചേരുവകളും നന്നായി മിക്സ്‌ ചെയ്യുക.
ഒരു ചീനചട്ടി അടുപ്പിള്‍ വെച്ച്‌ എണ്ണ ചൂടാവുമ്പോള്‍ ബറ്ററില്‍ പൊതിഞ്ഞ ബീഫ്‌ കഷ്ണങ്ങള്‍ നിരത്തിയിട്ട്‌ നള്ള കരുകരുപ്പ്‌ ആകുന്നതുവരെ വറുത്ത്‌ എടുക്കാം.......... റെഡ്ഡ്‌ ബീഫ്‌ തയ്യാര്‍

Friday, September 14, 2007

റൊട്ടി വാട്ടിയത്‌

ആവശ്യമുള്ള സാധനങ്ങള്
‍ബ്രഡ്ഡ്‌ പീസ്‌ - 8
മുട്ട -2 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഉള്ളി - 1 മീഡിയം
ഉപ്പ്‌ -ആവശ്യത്തിന്‌

എണ്ണ -ആവശ്യത്തിന്‌
പച്ചമുളക്‌ -4 എണ്ണം

തയ്യറാക്കുന്ന വിധം

ബ്രഡ്ഡ്‌ ഒഴികെ മറ്റെല്ലാ ചേരുവയും മിക്സിയില്‍ നന്നായി അടിച്ച്‌ യോജിപ്പിച്ച്‌ ഒരു പാത്രത്തില്‍ ഒഴിക്കുക.

ഒരു ഫ്രൈ പാന്‍ അടുപ്പില്‍ വെച്ച്‌ അല്‍പ്പം എണ്ണ ഒഴിച്ച്‌ ചൂടാവുബോള്‍ നേരത്തെ തയ്യറാക്കി വെച്ച ബാറ്ററില്‍ ബ്രഡ്ഡ്‌ പീസ്‌ ഒരോന്നായി മുക്കി എടുത്ത്‌ പാനില്‍ ഇട്ട്‌ നന്നായി വാട്ടിയെടുക്കാം.........
റൊട്ടി വാട്ടിയത്‌ തയ്യാര്‍........

Thursday, September 13, 2007

ഷാര്‍ജ ഷേക്ക്‌

ആവശ്യമുള്ള സാധനങ്ങള്

  • ‍ആപ്പിള്‍ - 2 എണ്ണം
  • പഴം (ഫിലിപ്പിന്‍ ,പൂവന്‍ )-1 എണ്ണം
  • പഞ്ചസാര -3 ടേബിള്‍ സ്പൂണ്
  • ‍ഹോര്‍ലിക്സ്‌ - 1 ടേബിള്‍ സ്പൂണ്
  • ‍തണുത്ത്‌ കട്ടയായ പാല്‍ - 1/2 ലിറ്റര്

‍തയ്യാറാക്കുന്ന വിധം.

എല്ലാ ചേരുവകളും നന്നായി മിക്സിയില്‍ അടിച്ച്‌ ഉപയോഗിക്കാം.ഗ്ലാസില്‍ ഒഴിച്ചതിന്‌ ശേഷം അല്‍പ്പം പഞ്ചസാര മുകളില്‍ വിതറാം ........ഷാര്‍ജ ഷേക്ക്‌ തയ്യാര്‍.....

Monday, September 10, 2007

കട്‌ലറ്റ്‌

ആവശ്യമുള്ള സാധനങ്ങള്

  • ‍ബീഫ്‌ -1/2 കിലോ
  • ഉരുളക്കിഴങ്ങ്‌ - 1/2 കിലോ
  • ഉള്ളി - 3 എണ്ണം
  • പച്ചമുളക്‌ - 6 എണ്ണം
  • ഇഞ്ചി - 1 കഷ്ണം
  • ഗരം മസാല പൊടി - 1 ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - കുറച്ച്‌
  • മുളക്‌ പൊടി - 1 ടീ സ്പൂണ്‍
  • ഉപ്പ്‌ - ആവശ്യത്തിന്‌
  • മല്ലിഇല -4 ടേബിള്‍ സ്പൂണ്‍
  • എണ്ണ - 2 കപ്പ്‌
  • മുട്ട - 2 എണ്ണം
  • റൊട്ടി പൊടി - കവര്‍ ചെയ്യനാവശ്യത്തിന്‌

തയ്യറാക്കുന്ന വിധം

ആദ്യമായി ഉരുളക്കിഴങ്ങ്‌ വലിയ കഷ്ണങ്ങളായി മുറിച്ച്‌ ഉപ്പും ചേര്‍ത്ത്‌ വേവിച്ച്‌ തൊലികളഞ്ഞ്‌ പൊടിച്ച്‌ മാറ്റി വെക്കുക.

പിന്നീട്‌ കഴുകി വൃത്തിയാക്കി വെച്ച ഇറച്ചി കുറച്ച്‌ മഞ്ഞള്‍ പൊടിയും മുളക്‌ പൊടിയും ഉപ്പും ചേര്‍ത്ത്‌ നന്നായി കുക്കറില്‍ വേവിച്ച്‌ മിക്സിയില്‍ ചെറുതായി പൊടിച്ച്‌ മറ്റീവ്ക്കുക.

മുട്ട ഉടച്ച്‌ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ നന്നായി കൈകൊണ്ട്‌ മിക്സ്‌ ചെയ്യുക.

ഒരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ മൂന്ന് ടേബില്‍ സ്പൂണ്‍ എണ്ണ ഒഴിച്ച്‌ ചൂടായതിന്‌ ശേഷം ഉള്ളി പച്ചമുളക്‌ മല്ലി ഇല എന്നിവ നല്ലവണ്ണം വയറ്റിയതിനുശേഷം ഇഞ്ചി ഗരം മസാല ഉപ്പ്‌ മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത്‌ നല്ലവണ്ണം വയറ്റിയതിന്‌ ശേഷം നേരത്തെ മാറ്റി വെച്ച ഇറച്ചിയും ചേര്‍ത്ത്‌ ഇളക്കുക.പിന്നെ ആദ്യം മാറ്റി വെച്ച ഉരുളക്കിഴങ്ങും ചെര്‍ക്കാം. ഇപ്പോള്‍ കട്‌ലറ്റിനുള്ള മാസാല റെഡ്ഡി.

ഇത്‌ തണുത്തതിന്‌ ശേഷം ചെറിയ ഉരുളകളാക്കി ചെരുതായൊന്ന് പ്രസ്സ്‌ ചെയ്ത്‌ മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ ഉരുട്ടി വെക്കുക. ഇത്‌ ചൂടായ ഫ്രൈ പാനില്‍ അല്‍പം എണ്ണ ഒഴിച്ച്‌ ചൂടാവുമ്പോള്‍ അതിലിട്ട്‌ തിരിച്ചും മറിച്ചും ഇട്ട്‌ വറുത്ത്‌ കോരുക. കട്‌ലറ്റ്‌ തയ്യാര്‍..............
ഇത്‌ tomato ketchup ന്റെ കൂടെ കഴിക്കാം.