Wednesday, January 2, 2008

നാടന്‍ താറാവ്‌ കറി

ആവശ്യമുള്ള സാധനങ്ങള്‍

  • താറാവ്‌ ഇറച്ചി -1 കിലോ
  • ചെറിയ ഉള്ളി - 10 എണ്ണം
  • ഇഞ്ചി - 1 വലിയ കഷ്ണം
  • വെളൂത്തുള്ളി -10 എണ്ണം
  • കുരുമുളക്‌ - 1 ടീ സ്പൂണ്
  • ‍പെരുജീരകം പൊടിച്ചത്‌ - 1 ടീ സ്പൂണ്
  • ‍സവാള - 1 എണ്ണം
  • തക്കാളി - 2 എണ്ണം
  • മഞ്ഞള്‍ പൊടി - 1/4 ടീ സ്പൂണ്‍
  • മുളക്‌ പൊടി -1ടീസ്പൂണ്
  • ‍തേങ്ങാപാല്‍(ഒന്നാം പാല്‍) - 1 കപ്പ്‌
  • തേങ്ങാപാല്‍(രണ്ടാം പാല്‍) - 2 കപ്പ്‌
  • കറിവെപ്പില -2 തണ്ട്‌

തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച്ച്‌ തേങ്ങാപാലില്‍(രണ്ടാം പാല്‍) ഇറച്ചി,മുളക്‌ പൊടി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്‌,കുരുമുളക്‌ എന്നിവ ചതച്ചത്‌ ചേര്‍ക്കുക.പെരുജീരകം പൊടിച്ചത്‌ ചേര്‍ക്കുക. കറി നന്നായി തിളച്ചതിന്‌ ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത്‌ നന്നായി തിളപ്പിക്കുക.അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത്‌ ഇറക്കി വെക്കാം.
.::.താറാവ്‌ ഇറച്ചിക്ക്‌ പകരം ചിക്കന്‍ ഉപയോഗിച്ച്‌ തയാറാക്കാം........

3 comments:

കുറുമാന്‍ said...

ഹായ് താറാവു കറി..

ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം

സദക്കു said...

താറാവ് കറി കഴിച്ചിട്ട് കുറെ കാലമായി ...
എന്തായാലും പുതുവര്‍ഷത്തില്‍ ഒരു താറാവ് കറി പരീക്ഷിച്ചു നോക്കാം

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരു സംശയം, അവസാനമായി തിളച്ചുകഴിഞ്ഞ കറിയില്‍ സവാളയും തക്കാളിയും നേരിട്ടങ്ങ്‌ ചേര്‍ക്കുകയാണോ അതോ ഇവരണ്ടും എണ്ണയില്‍ വഴറ്റിയാണോ ചേര്‍ക്കുക?.