Wednesday, October 24, 2007

ചെമ്മീന്‍ ഫ്രൈ

  • ചെമ്മീന്‍ ( കൊഞ്ച്‌)- 1/2 കിലോ
  • മുളക്‌ പൊടി - 2 1/2 ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2ടീ സ്പൂണ്‍
  • കുരുമുളക്‌ പൊടി - 1 ടീ സ്പൂണ്
  • ‍ഇഞ്ചി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍വെളുത്തുള്ളി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍സവാള - 2 എണ്ണം നീളത്തില്‍ കനംകുറച്ച്‌ അറിഞ്ഞത്‌
  • വെളിച്ചെണ്ണ - 6 സ്പൂണ്
  • ‍കറിവെപ്പില - 2 തണ്ട്‌
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ മുളക്‌ പൊടി ,മല്ലി പൊടി ,ഉപ്പ്‌ , കുരുമുളക്‌ പൊടി ,ഇഞ്ചി,വെളുത്തുള്ളി എന്നിവ പുരട്ടി 1/2 മണിക്കൂര്‍ നേരം വെക്കുക.

ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവെപ്പിലയും വയറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ മസാലയില്‍ പൊതിഞ്ഞ കൊഞ്ചും ചേര്‍ത്ത്‌ 5 മിനുട്ട്‌ വയറ്റുക.
ഇനി പാത്രം അടച്ച്‌ കൊഞ്ച്‌ വേവിക്കുക ( ഇടയ്ക്ക്‌ ഇളക്കി കൊടുക്കുക).

കൊഞ്ച്‌ പാകത്തിന്‌ വെന്ത്‌ മസാലയില്‍ പൊതിഞ്ഞ്‌ പാകമാവുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക...

Tuesday, October 16, 2007

കരിക്ക്‌ പുഡ്ഡിങ്ങ്‌

ആവശ്യമുള്ള സാധനങ്ങള്‍

  • ചൈനാഗ്രാസ്‌ -10 ഗ്രാം
  • വെള്ളം - 1 കപ്പ്‌
  • കരിക്കിന്‍ വെള്ളം - 1 കപ്പ്‌
  • പാല്‍ ( കന്‍ഡന്‍സ്ഡ്‌ മില്‍ക്ക്‌ ) - 2 ടിന്‍
  • ‍പഞ്ചസാര - 10 ടേബിള്‍ സ്പൂണ്‍
  • കരിക്കിന്റെ ഉള്‍ഭാഗം ചുരണ്ടിയെടുത്തത്‌ - 1 കപ്പ്‌
  • തേങ്ങ ചിരകിയത്‌ - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

ചൈനാഗ്രാസ്സ്‌ ഒരു കപ്പ്‌ വെള്ളത്തില്‍ കുതിര്‍ത്ത്‌ ചെറുതീയില്‍ ഉരുക്കുക.

ഇത്‌ അടുപ്പില്‍ നിന്നും ഇറക്കി കരിക്കിന്‍ വെള്ളം ചേര്‍ക്കുക.

വെറൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചെറുതീയില്‍ പാലും പഞ്ചസാരയും നല്ലവണ്ണം ഇളക്കുക.

പഞ്ചസാര അലിയുമ്പോള്‍ ചൈനാഗ്രാസും കരിക്കിന്‍ വെള്ളവും ചേര്‍ത്ത്‌ അടുപ്പില്‍ നിന്നും ഇറക്കുക.

ഇത്‌ പരന്ന ഗ്ലാസിന്റെ പുഡ്ഡിങ്ങ്‌ പാത്രത്തിലേക്ക്‌ അരിച്ച്‌ ഒഴിക്കുക.

ഇതിന്റെ മുകളിലായി ചീകിയെടുത്ത കരിക്കിന്റെ ഉള്‍ഭാഗം വിതറുക.

തേങ്ങ ചിരകിയതും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചെറുതീയില്‍ വറുത്തെടുത്ത്‌ പുഡ്ഡിങ്ങിനു മുകളില്‍ വിതറുക.

ഇത്‌ ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിച്ച്‌ ഉപയോഗിക്കാം..........

Thursday, October 11, 2007

ഈദ്‌ സ്പെഷല്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

  • മീന് അയക്കൂറ ( നെയ്മീന്‍) - 1 കിലോ
  • സവാള -4 എണ്ണം
  • പച്ചമുളക്‌ - 15 എണ്ണം
  • വെളുത്തുള്ളി - 50 ഗ്രാ
  • ഇഞ്ചി - 50 ഗ്രാം
  • തക്കാളി - 3 എണ്ണം
  • മല്ലി ഇല - 1/2 കപ്പ്‌
  • ചെറുനാരങ്ങ - 2
  • എണ്ണംനെയ്യ്‌ -2 ടേബിള്‍ സ്പൂണ്‍

  • ചോറിനുള്ള ചേരുവ
  • ബസ്മതി അരി - 1 കിലോ
  • ‍നെയ്യ്‌ - 2 ടേ. സ്പൂണ്
  • എണ്ണ - 2 ടേ .സ്പൂണ്‍
  • സവാള - പകുതി
  • കറുവപട്ട - 2 പീസ്‌
  • ഗ്രാമ്പു - 4 എണ്ണം
  • ഏലക്ക - 4 എണ്ണം

  • വറുത്ത്‌ കോരാന്
  • ‍സവാള (നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌)- 1 എണ്ണം
  • അണ്ടിപരിപ്പ്‌ - 20 എണ്ണം
  • കിസ്മിസ്‌ - 20 എണ്ണം

    തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി വട്ടത്തില്‍ മുറിച്ച്‌ അല്‍പം മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ അതികം മൊരിക്കാതെ വറുത്തെടുക്കുക.

സവാള കനം കുറച്ച്‌ അരിഞ്ഞതില്‍ പകുതിയെടുത്ത്‌ മിക്സിയിലിട്ട്‌ ഒന്നു ചതച്ചെടുക്കുക.(നന്നായി അരയരുത്‌)

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ ഇവ അരച്ചെടുക്കുക.

വലിയൊരു പാത്രത്തില്‍ 2 ടെബിള്‍ സ്പൂണ്‍ നെയ്യ്‌ ഒഴിച്ച്‌ ചൂടാവുമ്പോള്‍ സവല ചതച്ചത്‌ ചെര്‍ത്ത്‌ ഇളക്കി പച്ച മണം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ 5 മിനുട്ടിന്‌ ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ഉള്ളിയും ചേര്‍ത്ത്‌ നന്നായി വെള്ളം വറ്റിച്ച്‌ വരട്ടിയെടുക്കുക.

മാറ്റിവെച്ചിരിക്കുന്ന സവാള brown നിറത്തില്‍ വറുത്തെടുക്കുക.വറുത്ത സവാളയും വറുത്ത്‌ വച്ച മീനും കൂടി വലിയപാത്രത്തിലെ ഗ്രേവിയിലേക്ക്‌ ചേര്‍ത്ത്‌ ചെറു തീയില്‍ പത്ത്‌ മിനുട്ട്‌ വെവിക്കുക.(ഇടയ്ക്ക്‌ മീന്‍ ഉടയാതെ ചെറുതായി ഇളക്കി കൊടുക്കുക.)ശേഷം മല്ലി ഇലയും നാരങ്ങനീരും ചേര്‍ക്കാം.

അരി കപ്പില്‍ അളന്നെടുക്കുക.1ഗ്ലാസ്‌ അരിക്ക്‌ ഒന്നര കപ്പ്‌ വെള്ളം ഈ കണക്കില്‍ ചേര്‍ക്കാം

മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുമ്പോള്‍ നെയ്യും ഒായിലും (4 ടേ.സ്പൂണ്‍ ) ഒഴിച്ച്‌ ചൂടാവുമ്പോള്‍ അരിഞ്ഞു വെച്ച പകുതി സവാളയും,പട്ട, ഗ്രാമ്പു ഏലക്ക ഇവയുമിട്ട്‌ ചൂടാവുമ്പോള്‍ അരിയും ഉപ്പും ചേര്‍ത്ത്‌ ഇളക്കുക. ഇതിലേക്ക്‌ തിളച്ച വെള്ളവും പാത്രം നന്നയി മൂടി വേവിക്കുക.വെള്ളം വറ്റി കഴിഞ്ഞാല്‍ തീ ഓഫാക്കി മൂടി തുറക്കാതെ 10 മിനുട്ട്‌ വയ്ക്കണം.

മീനും ഗ്രേവിയുമുള്ള പാത്രത്തിന്‌ മുകളില്‍ 1/2 ടീ.സ്പൂണ്‍ ഗരം മസാല വിതറി കുറച്ച്‌ ചോറിട്ട്‌ അതിനുമുകളില്‍ വറുത്ത സവാള,കിസ്മിസ്‌ ,അണ്ടിപരിപ്പ്‌ എന്നിവ വിതറി ചോറ്‌ വീണ്ടും ചേര്‍ത്ത്‌ ഈരീതിയില്‍ ദമ്മിട്ട്‌ ചെറുതീയില്‍ ചൂടാക്കി ഇറക്കി വെക്കാം......

ഫിഷ്‌ ബിരിയാണി റെഡ്ഡി.......





Monday, October 1, 2007

തരി കാച്ചിയത്‌

ആവശ്യമുള്ള സാധനങ്ങള്‍

  • റവ (തരി) - 2 ടേബിള്‍ സ്പൂണ്
  • ‍നെയ്യ്‌ ghee- 1 ടീ സ്പൂണ്
  • ‍ചെറിയ ഉള്ളി - 2 എണ്ണം
  • അണ്ടിപരിപ്പ്‌ - 15 എണ്ണം
  • കിസ്മിസ്‌ - 15 എണ്ണം
  • പാല്‍ - 1 ഗ്ലാസ്‌
  • വെള്ളം - 3 ഗ്ലാസ്‌
  • കണ്ടന്‍സ്ഡ്‌ മില്‍ക്‌ -1/2 ഗ്ലാസ്‌
  • ഏലക്ക പൊടി - ഒരു നുള്ള്‌
  • പഞ്ചസാര - 5 ടേബില്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ ചെറിയ ഉള്ളി ഇട്ട്‌ മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട്‌ വരുക്കുക. ഇതിലേക്ക്‌ റവയും പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ കന്‍ഡന്‍സ്ഡ്‌ മില്‍ക്കും ഏലക്കാപൊടിയും ചേര്‍ത്ത്‌ നന്നായി തിളപ്പിച്ച്‌ ഉപയോഗിക്കാം..