Monday, October 1, 2007

തരി കാച്ചിയത്‌

ആവശ്യമുള്ള സാധനങ്ങള്‍

  • റവ (തരി) - 2 ടേബിള്‍ സ്പൂണ്
  • ‍നെയ്യ്‌ ghee- 1 ടീ സ്പൂണ്
  • ‍ചെറിയ ഉള്ളി - 2 എണ്ണം
  • അണ്ടിപരിപ്പ്‌ - 15 എണ്ണം
  • കിസ്മിസ്‌ - 15 എണ്ണം
  • പാല്‍ - 1 ഗ്ലാസ്‌
  • വെള്ളം - 3 ഗ്ലാസ്‌
  • കണ്ടന്‍സ്ഡ്‌ മില്‍ക്‌ -1/2 ഗ്ലാസ്‌
  • ഏലക്ക പൊടി - ഒരു നുള്ള്‌
  • പഞ്ചസാര - 5 ടേബില്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ ചെറിയ ഉള്ളി ഇട്ട്‌ മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട്‌ വരുക്കുക. ഇതിലേക്ക്‌ റവയും പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ കന്‍ഡന്‍സ്ഡ്‌ മില്‍ക്കും ഏലക്കാപൊടിയും ചേര്‍ത്ത്‌ നന്നായി തിളപ്പിച്ച്‌ ഉപയോഗിക്കാം..

3 comments:

വയലിന്‍ said...

കൊള്ളാം സമീറയുടെ തരി കാച്ചിയത്.

umbachy said...

തരി
കാച്ചിയത് കുടിച്ചു,
കുടിക്കാനേ അറിയൂ,
നല്ല
ഏര്‍പ്പാടായി ഏതായാലുമ്മിത്

Gazel kanmanam said...

കെള്ളാം