Monday, September 24, 2007

റെഡ്ഡ്‌ ബീഫ്‌

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്‌ - 1/2 കിലോ
മുളക്‌ പൊടി - 3/4 ടേബിള്‍ സ്പൂണ്
‍ഇഞ്ചി അരച്ചത്‌ - 1/2 ടീ സ്പൂണ്
‍വെളുത്തുള്ളി അരച്ചത്‌ - 1/2 ടീ സ്പൂണ്‍
കുരുമുളക്‌ പൊടി - 1/2 ടീ സ്പൂണ്
‍കോണ്‍ഫ്ലവര്‍ - 2 റ്റേബിള്‍ സ്പൂണ്
‍മൈദ -2 ടേബിള്‍ സ്പൂണ്‍
മുട്ട - 1
ചുവന്ന ഫുഡ്ഡ്‌ കളര്‍ - 1 നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌

തയ്യറാക്കുന്ന വിധം

ബീഫ്‌ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ കുക്കറില്‍ വേവിച്ച്‌ മാറ്റി വെക്കുക.ഇങ്ങനെ വേവിച്ച ബീഫ്‌ കഷ്ണങ്ങളില്‍ എണ്ണ ഒഴികെ മറ്റെല്ലാചേരുവകളും നന്നായി മിക്സ്‌ ചെയ്യുക.
ഒരു ചീനചട്ടി അടുപ്പിള്‍ വെച്ച്‌ എണ്ണ ചൂടാവുമ്പോള്‍ ബറ്ററില്‍ പൊതിഞ്ഞ ബീഫ്‌ കഷ്ണങ്ങള്‍ നിരത്തിയിട്ട്‌ നള്ള കരുകരുപ്പ്‌ ആകുന്നതുവരെ വറുത്ത്‌ എടുക്കാം.......... റെഡ്ഡ്‌ ബീഫ്‌ തയ്യാര്‍

2 comments:

ശ്രീ said...

കൊള്ളാം...
ഉണ്ടാക്കി നോക്കാം...
:)

Kaithamullu said...

റെഡ് ബീഫ് പിഴച്ചാല്‍.....
- നന്നായിരിക്കുമെന്ന് തോന്നുന്നു. ആരെങ്കിലും വിരുന്ന് വരുമ്പോള്‍ ഉണ്ടാക്കിക്കൊടുക്കാം. (റെസിപ്പിയുടെ പ്രിന്റൌട്ട് ഒരു മുന്‍‌കൂര്‍ ജാമ്യത്തിന്നായി എടുത്ത് സൂക്ഷിക്കുന്നു!