Wednesday, April 16, 2008

അച്ചാര്‍

  • ഇറച്ചി എല്ലില്ലാതെ(മട്ടന്‍ /ബീഫ്‌) -1/2 കിലോ
  • മുളക്‌ പൊടി -1 1/2 ടീ സ്പൂണ്‍
  • ഉപ്പ്‌ -പാകത്തിന്‌എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്‌
  • ഇഞ്ചി ചെറുതായി അരിഞ്ഞത്‌- 3 ടേബിള്‍ സ്പൂണ്
  • ‍വെളുത്തുള്ളി ചെറുതായി അരിഞ്ഞത്‌ - 3 ടേബിള്‍ സ്പൂണ്‍
  • വിനാഗിരി -6 ടേബിള്‍ സ്പൂണ്‍
  • ‍വെള്ളം -1/4 കപ്പ്‌
തയ്യാറാക്കുന്ന വിധം
പൊടിയായി അരിഞ്ഞ ഇറച്ചി മുളക്‌ പൊടിയും ഉപ്പും ചേര്‍ത്ത്‌ കുക്കറില്‍ വേവിക്കുക।ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ചൂടാവുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി,പച്ചമുളക്‌ എന്നിവ വരുത്ത്‌ കോരുക।ഇതേ എണ്ണയില്‍ തന്നെ ഇറച്ചിയും വരുത്ത്‌ കോരുക।മുളക്‌ പൊടി വിനാഗിരിയും തിളപ്പിച്ച്‌ ആറിയ വെള്ളവും ചേര്‍ത്ത്‌ മിക്സ്‌ തയ്യാറാക്കി നെരത്തെ ബാക്കിവന്ന എണ്ണയില്‍ നന്നായി മൂപ്പിച്ച്‌ ശേഷം നേരത്തെവറുത്ത്‌ വെച്ച ഇറച്ചി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്‌ ഇവ നന്നയി മിക്സ്‌ ചെയ്ത്‌ തിളപ്പിച്ചാറിയ വെള്ളവും ചേര്‍ക്കുക।തണുത്ത്‌ കഴിഞ്ഞാല്‍ പാത്രത്തിലേക്ക്‌ മാറ്റി സൂക്ഷിക്കാം।അച്ചാര്‍ തയ്യാര്‍......

Wednesday, April 2, 2008

ബട്ടര്‍ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്

‍മൈദ - 2 1/2 കപ്പ്‌
ബട്ടര്‍ - 200 ഗ്രാം
മുട്ട - 4 എണ്ണം
പൊടിച്ച പഞ്ചസാര - 1 1/2 കപ്പ്‌
ബേക്കിങ്ങ്‌ പൗഡര്‍ - 1/2 ടീ സ്പൂണ്‍
‍വാനില എസ്സന്‍സ്‌ - 1 ടീ സ്പൂണ് ‍
ചെറുനാരങ്ങ നീര്‌ - 1 ടീ സ്പൂണ്

‍തയ്യാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും നന്നായി മിക്സ്‌ ചെയ്യുക. എഗ്ഗ്‌ ബീറ്ററോ സ്പൂണോ വെച്ച്‌ നന്നായി മിക്സ്‌ ചെയ്യുക. ഇതിലേക്ക്‌ മുട്ട ഓരോന്നായി ചേര്‍ത്ത്‌ വീണ്ടും യോജിപ്പിക്കുക. വീണ്ടും മൈദ,വാനില എസ്സന്‍സ്‌ ,നാരങ്ങാനീര്‌ ഇവയും കൂടി ചേര്‍ക്കുക.ഇപ്പോള്‍ കേക്കിനുള്ള ബാറ്റര്‍ റെഡ്ഡിയായി...ഇത്‌ ഓവനിലോ ആവിയിലോ വെച്ച്‌ വേവിച്ച്‌ എടുക്കാം....